Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മികച്ച ഗാനരചനക്കുള്ള അവാർഡ് ഡോ.ഗിരീഷ് ഉദിനൂക്കാരന്
text_fieldsbookmark_border
ഡോ. ഗിരീഷ്
ഉദിനൂക്കാരൻ
മസ്കത്ത്: മുംബൈ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഇന്ത്യ 2024ലെ മികച്ച ഗാനരചയിതാവിനുള്ള അവാർഡിന് ഡോ. ഗിരീഷ് ഉദിനൂക്കാരൻ അർഹനായി. സാൽമൻ 3D ഫിലിമിലെ ‘മെല്ലെ രാവിൽ തൂവൽ വീശി ‘എന്ന ഗാനത്തിന്റെയും, നിനവായ് എന്ന മ്യൂസിക് വിഡിയോയിലെ ‘ഒരു പാട്ടുപാടാൻ കൊതിക്കും ‘എന്ന ഗാനത്തിന്റെയും കാവ്യാത്മക വരികളുടെ രചനക്കാണ് അവാർഡുകൾ.
ഡിസംബർ 15ന് മുംബൈയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. ഡോ.ഗിരീഷ് ഉദിനൂക്കാരൻ ഒമാനിലെ ബിദിയയിൽ പ്രാക്ടിസ് ചെയ്യുന്ന ഇ.എൻ.ടി സ്പെഷലിസ്റ്റാണ്. കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ്.
Next Story

