Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightട്രംപിന്റെ ഭീഷണിക്കിടെ...

ട്രംപിന്റെ ഭീഷണിക്കിടെ ഹുർമുസിലെ സുരക്ഷ ഉറപ്പാക്കുമെന്ന് ഒമാനും ഇറാനും

text_fields
bookmark_border
ട്രംപിന്റെ ഭീഷണിക്കിടെ ഹുർമുസിലെ സുരക്ഷ ഉറപ്പാക്കുമെന്ന് ഒമാനും ഇറാനും
cancel

മസ്കത്ത്: ഹുർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ച് ഒമാനും ഇറാനും. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രിയും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇരു രാജ്യങ്ങൾക്കുമിടയിലെ തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള സമുദ്ര ഗതാഗതം സുരക്ഷിതമായി നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഇരു മന്ത്രിമാരും സംഭാഷണത്തിൽ ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായും അതത് രാജ്യങ്ങളുടെ പ്രാദേശിക സമുദ്രാതിർത്തിക്കുള്ളിലെ പരമാധികാര ഉത്തരവാദിത്തങ്ങൾ പാലിച്ചും സുരക്ഷ ഉറപ്പാക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ ഇരുരാജ്യങ്ങളും വ്യക്തമാക്കി.

ഹുർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച ട്രംപിന്റെ ഭീഷണിയും യു.എസ് നടപടികളും ആഗോളതലത്തിൽ ചർച്ചയാവുന്നതിനിടെയാണ് ഒമാൻ, ഇറാൻ വിദേശകാര്യമന്ത്രിമാരുടെ ചർച്ച നടക്കുന്നത് എന്നതാണ് ശ്രദ്ധേയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranStrait of HormuzDonald TrumpOman
News Summary - Amid Trump’s Threats, Oman and Iran Vow to Ensure Security of Strait of Hormuz
Next Story