Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകമ്യൂണിറ്റി കണക്ട്...

കമ്യൂണിറ്റി കണക്ട് പരിപാടിയുമായി അബീർ ഹോസ്പിറ്റൽ

text_fields
bookmark_border
കമ്യൂണിറ്റി കണക്ട് പരിപാടിയുമായി അബീർ ഹോസ്പിറ്റൽ
cancel

മസ്കത്ത്: പ്രാദേശിക സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ആരോഗ്യരംഗത്ത് പ്രവാസി സമൂഹം നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനുമായി ‘കമ്മ്യുണിറ്റി കണക്ട്’ പരിപാടിയുമായി അബീർ ഹോസ്പിറ്റൽ. മസ്കത്തിലെ സാമൂഹിക പ്രവർത്തകരുടെ പങ്കാളിത്തത്തോടെയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

പ്രവാസികളുടെ ആരോഗ്യപരമായ ആശങ്കകൾക്കും സംശയങ്ങൾക്കും പരിഹാരമേകുന്നതിനായി ‘ഒമാൻ സോഷ്യൽസ് ’ എന്ന വാട്സ്ആപ്പ് പ്ലാറ്റ്ഫോം ആരംഭിക്കുന്നതായും ഹോസ്പിറ്റലിന്റെ എട്ടാം വാർഷികവുമായി ബന്ധപ്പെട്ട്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസി സമൂഹത്തിന് സഹായകരമാകുന്ന രാത്രികാല സേവന നിരക്കുകളിലെ ഇളവുകളും മാനേജ്മെന്റ് പ്രഖ്യാപിച്ചു.

രാത്രി 10 മുതൽ രാവിലെ എട്ടു വരെ സൗജന്യ പരിശോധനയും പ്രത്യേക ഡിസ്കൗണ്ടും ഏർപ്പെടുത്തിയതായും മസ്കത്തിലെ പ്രവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് അബീർ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്നും ഹോസ്പിറ്റലിൻ്റെ റീജിയണൽ ഡയറക്ടർ ഡോ. അഖിൽ റഹ്മാൻ പറഞ്ഞു. ചടങ്ങിന് ഡോ. മുഹമ്മദ് ഹാഷിം (ആശുപത്രി ഡയറക്ടർ), സലാഹ് സലിം അൽ ഷിബ്‍ലി (ജനറൽ മാനേജർ), മറ്റു മാനേജ്മെന്റ് പ്രതിനിധികൾ, ഡോക്ടർമാർ തുടങ്ങിയവർ ചടങ്ങിനു നേതൃത്വം നൽകി. ഒമാനി നടൻ താലിബ് അൽ ബലൂഷി ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsOman NewshospitalLatest News
News Summary - Abir Hospital with Community Connect programme
Next Story