You are here

കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ സു​ധാ​ക​ര​െൻറ നോ​മ്പു​തു​റ​ക്ക് ത​ട​സ്സ​മാ​യി​ല്ല

09:59 AM
23/05/2020
നോ​മ്പു​തു​റ ഭ​ക്ഷ​ണ കി​റ്റു​ക​ൾ വി​ത​ര​ണ​ത്തി​ന്​ കൊ​ണ്ടു​പോ​കു​ന്നു
സ​ലാ​ല: കോ​വി​ഡി​​െൻറ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്​​ഡൗ​ൺ അ​ട​ക്കം നി​യ​ന്ത്ര​ണ​ങ്ങ​ൾ സു​ധാ​ക​ര​​െൻറ നോ​മ്പു​തു​റ​ക്ക് ത​ട​സ്സ​മാ​യി​ല്ല. മു​ൻ വ​ർ​ഷ​ങ്ങ​​ളെ​ക്കാ​ൾ  കൂ​ടു​ത​ൽ പേ​രെ നോ​മ്പ് തു​റ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​​െൻറ സ​ന്തോ​ഷ​ത്തി​ലാ​ണ് ഫു​ട്ബാ​ൾ സം​ഘാ​ട​ക​നും ഒ​ളി​മ്പി​ക് ക​മ്പ​നി  മാ​നേ​ജ​റു​മാ​യ സു​ധാ​ക​ര​ൻ. പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി ദി​നേ​ന ശ​രാ​ശ​രി 150 നോ​മ്പു​തു​റ ഭ​ക്ഷ​ണ കി​റ്റു​ക​ളാ​ണ്​ സു​ധാ​ക​ര​​െൻറ കാ​റ്റ​റി​ങ്​ സ്​​ഥാ​പ​ന​ത്തി​ൽ ത​യാ​റാ​ക്കി ന​ൽ​കുന്നത്. വി​ത​ര​ണ​ത്തി​ന്​ ഓ​രോ ദി​വ​സ​വും സ​ലാ​ല​യി​ലെ ഓ​രോ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ​ക്ക്​ കൈ​മാ​റു​ക​യാ​ണ്​ ചെ​യ്​​ത​ത്​. അ​വ​ർ വൈ​കീ​ട്ട് വ​ന്ന് അ​ത്  വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി അ​ർ​ഹ​രാ​യ​വ​രു​ടെ റൂ​മു​ക​ളി​ൽ എ​ത്തി​ക്കും.  സ​മൂ​ഹ നോ​മ്പ് തു​റ അ​സാ​ധ്യ​മാ​യ കാ​ല​ത്തും സു​ധാ​ക​ര​നും സം​ഘ​വും പ​രി​പാ​ടി കേ​മ​മാ​യി ന​ട​ത്തി. ഭ​ക്ഷ​ണം ത​യാ​റാ​ക്ക​ലും വി​ത​ര​ണ​വു​മെ​ല്ലാം സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചും ഉ​ന്ന​ത സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​മാ​ണ് നി​ർ​വ​ഹി​ച്ച​ത്. കോ​വി​ഡ് കാ​ല​ത്ത് ഭ​ക്ഷ​ണ​ത്തി​ന് പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യാ​ണ്​ ഇ​തി​​െൻറ വി​ത​ര​ണം ന​ട​ന്ന​ത്. 
11 ത​രം വി​ഭ​വ​ങ്ങ​ൾ​ക്കൊ​പ്പം നി​റ​യെ സ്നേ​ഹ​വു​മാ​ണ് താ​ൻ ഓ​രോ കി​റ്റി​ലും നി​റ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സു​ധാ​ക​ര​ൻ പ​റ​യു​ന്നു. വ്യാ​ഴാ​ഴ്​​ച​യാ​യി​രു​ന്നു അ​വ​സാ​ന ഭ​ക്ഷ​ണ വി​ത​ര​ണം. 
600 പേ​ർ​ക്കാ​ണ്​ ഭ​ക്ഷ​ണം ന​ൽ​കി​യ​ത്. വി​ത​ര​ണ​ത്തി​നാ​യി ദോ​ഫാ​ർ ഫു​ട്ബാ​ൾ ക്ല​ബ്​ സാ​ര​ഥി​ക​ളും എ​ൻ ടെ​ക് എ​ഫ്സി​യു​ടെ​യും സാ​പി​ലി​​െൻറ​യും  ഭാ​ര​വാ​ഹി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. പ്രി​സ്​​റ്റി, റോ​ണി, റി​േ​ൻ​റാ, ജോ​ജി, സി​യ, നൂ​ർ ന​വാ​സ്, അ​യൂ​ബ് വ​ക്ക​ത്ത്, സ​ലിം ബാ​ബു, റ​സാ​ഖ് ചാ​ലി​ശ്ശേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
 
Loading...
COMMENTS