You are here

ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക്​ ത​ൽ​ക്കാ​ലം വി​ട; റ​ഹീം മ​ട​ങ്ങു​ന്നു

09:57 AM
23/05/2020
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫോ​റം ന​ൽ​കു​ന്ന ടി​ക്ക​റ്റ്‌ മു​നീ​ർ മാ​സ്​​റ്റ​ർ കൈ​മാ​റു​ന്നു

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ പ്ര​മു​ഖ ബേ​ക്ക​റി ശൃം​ഖ​ല​യി​ൽ ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്തി​രു​ന്ന കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി റ​ഹീം ഇ​ബ്രാ​ഹിം​കു​ട്ടി വെ​റും​കൈ​യോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫോ​റം ന​ൽ​കി​യ ടി​ക്ക​റ്റി​ൽ  ഇ​ന്ന​ത്തെ മ​സ്​​ക​ത്ത്​-​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ലാ​ണ് യാ​ത്ര. 
ക​ഴി​ഞ്ഞ ഒ​മ്പ​ത് മാ​സ​മാ​യി ശ​മ്പ​ള​വും മ​റ്റും മു​ട​ങ്ങി​യ സ​ഹ​ജോ​ലി​ക്കാ​ർ​ക്കൊ​പ്പം ക​ഴി​ഞ്ഞി​രു​ന്ന റ​ഹീം  സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​വ​ന്നി​രു​ന്ന ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ജീ​വി​തം ത​ള്ളി​നീ​ക്കി​യി​രു​ന്ന​ത്. പ്ര​മേ​ഹ രോ​ഗി കൂ​ടി​യാ​യ റ​ഹീം മ​രു​ന്നു​ക​ൾ നാ​ട്ടി​ൽ​നി​ന്ന്​ വ​രു​ത്തി​യാ​ണ് ക​ഴി​ച്ചി​രു​ന്ന​ത്. ലോ​ക്​​ഡൗ​ൺ മൂ​ലം അ​തി​നു ക​ഴി​യാ​തെ​വ​ന്ന​പ്പോ​ൾ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ തു​ണ​യാ​യി എ​ത്തി​യി​രു​ന്നു.

ഇ​ദ്ദേ​ഹ​ത്തി​​െൻറ നാ​ട്ടി​ലെ കു​ടും​ബം മ​ക​ളു​ടെ ഭ​ർ​ത്താ​വി​​െൻറ സം​ര​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ബേ​ക്ക​റി ഉ​ട​മ​യു​ടെ ബ​ന്ധു​വി‍​െൻറ വാ​ട​ക​യി​ൽ ഉ​ള്ള താ​മ​സ സ്ഥ​ല​വും ന​ഷ്​​ട​പ്പെ​ടു​മെ​ന്ന അ​വ​സ്ഥ​യി​ൽ ക​ഴി​യു​മ്പോ​ഴാ​ണ് നാ​ട​ണ​യാ​ൻ അ​വ​സ​രം വ​രു​ന്ന​തും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫോ​റ​ത്തി​​െൻറ സ​ഹാ​യം ല​ഭി​ക്കു​ന്ന​തും. തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ ഷീ​ബ സോ​മ​നും ഇ​തേ വി​മാ​ന​ത്തി​ൽ വെ​ൽ​ഫെ​യ​ർ ഫോ​റം ന​ൽ​കി​യ ടി​ക്ക​റ്റു​മാ​യി യാ​ത്ര ചെ​യ്യു​ന്നു​ണ്ട്. മ​സ്ക​ത്തി​ൽ ബ്യൂ​ട്ടി പാ​ർ​ല​ർ ജോ​ലി​ക്കാ​യി എ​ത്തി​യ ഷീ​ബ ലോ​ക്ഡൗ​ൺ മൂ​ലം സ്ഥാ​പ​നം അ​ട​ച്ചി​ട്ട​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​വു​ക​യും നാ​ട്ടി​ൽ പോ​കു​ന്ന​തി​നാ​യി എം​ബ​സി​യി​ൽ അ​പേ​ക്ഷ ന​ൽ​കു​ക​യും ആ​യി​രു​ന്നു.

Loading...
COMMENTS