You are here

ഒ​രു​മ​യു​ടെ വി​ളം​ബ​ര രാ​വ്​; സ​ലാ​ല​യി​ൽ ച​രി​ത്ര​മെ​ഴു​തി  ‘ഹാ​ർ​മ​ണി​യ​സ് കേ​ര​ള’

ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള​യു​ടെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ഗ​ൾ​ഫ്​ മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ ഹം​സ അ​ബ്ബാ​സ്​ സം​സാ​രി​ക്കു​ന്നു.

സ​ലാ​ല: പ്ര​വാ​സി മ​ന​സ്സു​ക​ളി​ൽ ഒ​രു​മ​യു​ടെ​യും സ്​​നേ​ഹ-​സൗ​ഹാ​ർ​ദ​ത്തി​െ​ൻ​റ​യും മ​ഹി​ത​സ​ന്ദേ​ശം പ​ക​ർ​ന്നു​ന​ൽ​കി ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ‘ഹാ​ർ​മ​ണി​യ​സ് കേ​ര​ള’ സ​ലാ​ല​യി​ൽ അ​ര​ങ്ങേ​റി. ഇ​ത്തീ​നി​ലെ ന​ഗ​ര​സ​ഭാ സ്​​റ്റേ​ഡി​യ​ത്തി​ലെ പ്രൗ​ഢ​മാ​യ വേ​ദി​യി​ൽ ന​ട​ന്ന പ​രി​പാ​ടി സ​ലാ​ല​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്​ സ​മ്മാ​നി​ച്ച​ത്​ അ​വി​സ്​​മ​ര​ണീ​യ അ​നു​ഭ​വ​മാ​ണ്. വ​ർ​ഗീ​യ​ത​യു​ടെ​യും ഭി​ന്നി​പ്പി​ക്ക​ലി​െ​ൻ​റ​യും ക​ന​ലെ​രി​യു​ന്ന കാ​ല​ത്തി​​ന്​ പ​രി​ഹാ​ര​മാ​യി ഹൃ​ദ​യ​ങ്ങ​ളു​ടെ ചേ​ർ​ത്തു​വെ​പ്പൊ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി ഗ​ൾ​ഫ്​ മാ​ധ്യ​മം ഒ​രു​ക്കി​യ മ​ഹാ ആ​ഘോ​ഷ​ത്തി​​ന്​ സാ​ക്ഷി​യാ​കാ​ൻ ആ​യി​ര​ങ്ങ​ളാ​ണ്​ ഒ​ഴു​കി​യെ​ത്തി​യ​ത്. സ​ലാ​ല ക​ണ്ട ഏ​റ്റ​വും വ​ലി​യ ക​ലാ-​സാം​സ്​​കാ​രി​ക പ​രി​പാ​ടി എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ​യാ​ണ്​ ഉ​ത്സ​വ​രാ​വി​ന്​ തി​ര​ശ്ശീ​ല വീ​ണ​ത്.

ദോ​ഫാ​ർ ന​ഗ​ര​സ​ഭാ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ എ​ൻ​ജി​നീ​യ​ർ അ​ബ്​​ദു​ൽ ഖാ​ദ​ർ അ​ഹ​മ്മ​ദ്​ അ​ല​വി അ​ൽ ഹ​ദ്ദാ​ദ്​ ആ​ണ്​ പ​രി​പാ​ടി​യു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ച​ല​ച്ചി​ത്ര താ​രം ഷെ​യ്​​ൻ നി​ഗം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഗ​ൾ​ഫ്​ മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ ഹം​സ അ​ബ്ബാ​സ്, ഇ​ന്ത്യ​ൻ എം​ബ​സി ഒാ​ണ​റ​റി കോ​ൺ​സു​ലാ​റും ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ ചെ​യ​ർ​മാ​നു​മാ​യ മ​ൻ​പ്രീ​ത്​ സി​ങ്, നൂ​ർ ഗ​സ​ൽ ഫു​ഡ്സ്​ ആ​ൻ​ഡ്​ സ്​​പൈ​സ​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ പി.​ബി. സ​ലീം, സ​ലാ​ല ലു​ലു ജ​ന​റ​ൽ മാ​നേ​ജ​ർ എം. ​ഇ​ബ്രാ​ഹീം, സീ ​പേ​ൾ​സ്​ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​​സ്​ ജ​ന​റ​ൽ മാ​നേ​ജ​ർ റി​യാ​സ്​ പി. ​ല​ത്തീ​ഫ്, യൂ​നി​മ​ണി ഒ​മാ​ൻ സി.​ഇ.​ഒ എം.​പി. ബോ​ബ​ൻ, ഗ​ൾ​ഫ്​​ടെ​ക്​ ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ്​ സാ​ദി​ഖ്, മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ മി​ഡി​ലീ​സ്​​റ്റ്​ ഒാ​പ​റേ​ഷ​ൻ​സ്​ ഡ​യ​റ​ക്​​ട​ർ സ​ലിം അ​മ്പ​ല​ൻ, മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ലീം സേ​ട്ട്, ഗ​ൾ​ഫ്​ മാ​ധ്യ​മം ഒ​മാ​ൻ റെ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ ഷ​ക്കീ​ൽ ഹ​സ​ൻ എ​ന്നി​വ​രും ഉ​ദ്​​ഘാ​ട​ന വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ദോ​ഫാ​ർ ന​ഗ​ര​സ​ഭാ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നു​ള്ള ഉ​പ​ഹാ​രം വി.​കെ ഹം​സ അ​ബ്ബാ​സും മ​ൻ​പ്രീ​ത്​ സി​ങ്ങി​നു​ള്ള ഉ​പ​ഹാ​രം സ​ലീം സേ​ട്ടും കൈ​മാ​റി. പ​രി​പാ​ടി​യു​ടെ സ്​​പോ​ൺ​സ​ർ​മാ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ വി.​കെ ഹം​സ അ​ബ്ബാ​സ്, സ​ലീം അ​മ്പ​ല​ൻ, ഷ​ക്കീ​ൽ ഹ​സ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന്​ കൈ​മാ​റി.

ദോ​ഫാ​ർ ന​ഗ​ര​സ​ഭാ ഡെ​പ്യൂ​ട്ടി വൈ​സ്​ ചെ​യ​ർ​മാ​ൻ ഡോ. ​സ​യ്യി​ദ്​ അ​ഹ്​​സ​ൻ ജ​മീ​ലി​നെ​യും പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​നു​ള്ള ഉ​പ​ഹാ​രം വി.​കെ ഹം​സ അ​ബ്ബാ​സ്​ സ​മ്മാ​നി​ച്ചു. ഷെ​യ്​​ൻ നി​ഗ​മി​നു​ള്ള പു​ര​സ്​​കാ​രം നൂ​ർ ഗ​സ​ൽ ഫു​ഡ്​​സ്​ ആ​ൻ​ഡ്​​ സ്​​പൈ​സ​സ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ ഹ​സ്​​ലി​ൻ സ​ലീം, ഗ​ൾ​ഫ്​ മാ​ധ്യ​മം ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ്​ റ​ഫീ​ഖ്​ എ​ന്നി​വ​ർ ചേ​ർ​ന്ന്​ ന​ൽ​കി. ഒ​മാ​െ​ൻ​റ​യും ഇ​ന്ത്യ​യു​ടെ​യും ദേ​ശീ​യ​ഗാ​നാ​ലാ​പ​ന​ത്തോ​ടെ​യാ​ണ്​ ഉ​ദ്​​ഘാ​ട​ന പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന്​ പ്ര​വാ​സി സ​മൂ​ഹ​ത്തി​െ​ൻ​റ പോ​റ്റ​മ്മ​യാ​യ ഒ​മാ​ന്​ ആ​ദ​ര​മ​ർ​പ്പി​ച്ചു​ള്ള നൃ​ത്ത-​സം​ഗീ​ത ശി​ൽ​പ​വും ന​ട​ന്നു. 
തു​ട​ർ​ന്ന്​ ഏ​വ​രും കാ​ത്തി​രു​ന്ന ക​ലാ-​സാം​സ്​​കാ​രി​ക വി​രു​ന്നി​ന്​ തു​ട​ക്ക​മാ​യി. പി​ന്ന​ണി ഗാ​യ​ക​രാ​യ അ​ഫ്​​സ​ലും വി​ധു​പ്ര​താ​പും ജ്യോ​ത്സ്​​ന​യും പു​തു​ത​ല​മു​റ ഗാ​യ​ക​രാ​യ മു​ഹ​മ്മ​ദ്​ അ​ഫ്​​സ​ലും റി​യാ​ലി​റ്റി ഷോ ​താ​രം യും​ന അ​ജി​നും സൗ​മ്യ​യും പ്രി​യ​ഗാ​ന​ങ്ങ​ളു​മാ​യി വേ​ദി​യി​ലെ​ത്തി. 

Loading...
COMMENTS