You are here

പു​തി​യ പാ​പ്പ​ർ നി​യ​മം ഇൗ ​വ​ർ​ഷം നി​ല​വി​ൽ വ​ന്നേ​ക്കും

08:16 AM
20/06/2019
സ്​​റ്റേ​റ്റ്​ കൗ​ൺ​സി​ലി​ൽ ന​ട​ന്ന പാ​പ്പ​ർ നി​യ​മം സം​ബ​ന്ധി​ച്ച ച​ർ​ച്ച
മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തെ നി​ക്ഷേ​പ​സാ​ഹ​ച​ര്യം കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​വും വ്യ​വ​സാ​യാ​ന്ത​രീ​ക്ഷം​ പ്രോ​ത്സാ​ഹി​പ്പി​ക്ക​ലും ല​ക്ഷ്യ​മി​ട്ടു​ള്ള പു​തി​യ പാ​പ്പ​ർ നി​യ​മം (ബാ​ങ്ക്റ​പ്റ്റ്സി ആ​ൻ​ഡ്​ ഇ​ൻ​സോ​ൾ​വ​ൻ​സി നി​യ​മം) ഇൗ ​വ​ർ​ഷം ത​ന്നെ നി​ല​വി​ൽ വ​ന്നേ​ക്കും. മ​ന്ത്രി​സ​ഭാ കൗ​ൺ​സി​ലി​ൽ​നി​ന്ന്​ കൈ​മാ​റി​യ ക​ര​ട്​ നി​യ​മം ക​ഴി​ഞ്ഞ ദി​വ​സം സ്​​റ്റേ​റ്റ്​ കൗ​ൺ​സി​ൽ ച​ർ​ച്ച ചെ​യ്​​തു. നി​ക്ഷേ​പ സാ​ഹ​ച​ര്യം വ​ള​ർ​ത്തു​ന്ന​തി​ന്​ ഒ​പ്പം സ​മ്പ​ദ്​​ഘ​ട​ന​ക്ക്​ ഉ​ണ​ർ​വ്​ പ​ക​രു​ന്ന​തും ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തു​മാ​കും പു​തി​യ നി​യ​മം. 
ക​ര​ട്​ നി​യ​മ​പ്ര​കാ​രം ഒ​രു ക​മ്പ​നി പാ​പ്പ​രാ​കു​ന്ന​തി​​െൻറ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ ശേ​ഷി​ക്കു​ന്ന ആ​സ്​​തി​ക​ൾ ജ​ഡ്​​ജി​യു​ടെ​യും ബാ​ങ്ക്​​റ​പ്​​റ്റ​സി മാ​നേ​ജ​റു​ടെ​യും കീ​ഴി​ലേ​ക്ക്​ മാ​റ്റു​ക​യാ​ണ്​ ആ​ദ്യം ചെ​യ്യു​ക​യെ​ന്ന്​ സ്​​റ്റേ​റ്റ്​ കൗ​ൺ​സി​ൽ ഇ​ക്ക​ണോ​മി​ക്​ ക​മ്മി​റ്റി​യം​ഗം സൈ​ഫ്​ അ​ലി ശൈ​ഖാ​ൻ അ​ൽ ആം​രി പ​റ​ഞ്ഞു. ഇൗ ​ആ​സ്​​തി​ക​ളി​ൽ​നി​ന്ന്​ ജീ​വ​ന​ക്കാ​രു​ടെ വേ​ത​ന​വും പ​ണ​മി​ട​പാ​ടു​ക​ളി​ൽ ബാ​ക്കി നി​ൽ​ക്കു​ന്ന തു​ക​യും ന​ൽ​കും. തു​ട​ർ​ന്നാ​ണ്​ ക​മ്പ​നി​യു​ടെ കൊ​ടു​ത്തു​വീ​ട്ടു​ന്ന​തി​നു​ള്ള ബാ​ധ്യ​ത​യും ല​ഭി​ക്കാ​നു​ള്ള പ​ണ​ത്തി​​െൻറ ക​ണ​ക്കു​ക​ളും പ​രി​ശോ​ധി​ക്കു​ക. ജീ​വ​ന​ക്കാ​രു​ടെ വേ​ത​ന​ത്തി​​െൻറ വി​ഷ​യ​ത്തി​ൽ ഉ​റ​പ്പു​ന​ൽ​കു​ന്നി​ല്ലെ​ങ്കി​ലും കൊ​ടു​ക്കാ​ൻ പ​ണ​മു​ള്ളി​ട​ത്തോ​ളം സ​മ​യം അ​ത്​ ഒ​രു അ​വ​കാ​ശ​മാ​യി​രി​ക്കു​മെ​ന്നാ​ണ്​ ക​ര​ട്​ നി​യ​മം പ​റ​യു​ന്ന​ത്. ലോ​ക​ത്തെ എ​ല്ലാ രാ​ജ്യ​ങ്ങ​ളും കോ​ർ​പ​റേ​റ്റു​ക​ളെ പ്ര​ത്യേ​കം പ​രി​ഗ​ണി​ക്കു​ക​യും അ​വ​ർ​ക്ക്​ പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ൽ സം​ര​ക്ഷ​ണ​വും അ​തി​ൽ നി​ന്ന്​ ക​ര ക​യ​റു​ന്ന​തി​നു​ള്ള അ​വ​സ​ര​ങ്ങ​ളും ഒ​രു​ക്കി ന​ൽ​കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്ന്​ കൗ​ൺ​സി​ൽ ലീ​ഗ​ൽ ക​മ്മി​റ്റി വൈ​സ്​ ചെ​യ​ർ ഇ​സ്സാ സൈ​ദ്​ സു​ലൈ​മാ​ൻ അ​ൽ കി​യൂ​മി പ​റ​ഞ്ഞു. ഇൗ ​ദി​ശ​യി​ലു​ള്ള ചു​വ​ടു​വെ​പ്പി​​െൻറ ഭാ​ഗ​മാ​യാ​ണ്​ രാ​ജ്യ​ത്ത്​ പ്ര​ത്യേ​ക പാ​പ്പ​ർ നി​യ​മ​ത്തി​ന്​ രൂ​പം ന​ൽ​കു​ന്ന​ത്. ക​ട​ബാ​ധ്യ​ത​യു​ള്ള​വ​രെ സം​ര​ക്ഷി​ക്കു​ക കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ്​ നി​യ​മ​ത്തി​ന്​ രൂ​പം ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നും സു​ലൈ​മാ​ൻ അ​ൽ കി​യൂ​മി പ​റ​ഞ്ഞു. ഒ​രു വ്യ​ക്​​തി​ക്കോ സ്​​ഥാ​പ​ന​ത്തി​നോ ത​ങ്ങ​ളു​​ടെ ബാ​ധ്യ​ത​ക​ൾ കൊ​ടു​ത്തു​വീ​ട്ടാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ന്​ നി​യ​മ പ​രി​ര​ക്ഷ തേ​ടു​ന്ന​തി​നെ​യാ​ണ്​ ബാ​ങ്ക്​​റ​പ്​​റ്റ​സി എ​ന്ന്​ പ​റ​യു​ന്ന​ത്. പ്ര​തി​സ​ന്ധി​യി​ൽ നി​ന്ന്​ ക​ര​ക​യ​റു​ന്ന​തി​ന്​ ക​മ്പ​നി​ക​ൾ ത​ങ്ങ​ളു​ടെ ആ​സ്​​തി​ക​ൾ വി​റ്റ്​ പ​ണ​മാ​ക്കു​ന്ന​പ്ര​ക്രി​യ​യാ​ണ്​ ഇ​ൻ​സോ​ൾ​വ​ൻ​സി. സാ​മ്പ​ത്തി​ക പ്ര​ശ്​​ന​ങ്ങ​ൾ വ​രു​േ​മ്പാ​ൾ അ​തി​ന​നു​സ​രി​ച്ച്​ ബി​സി​ന​സ്​ ഘ​ട​ന​യി​ലും മ​തി​യാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്താ​ൻ അ​നു​വ​ദി​ക്കു​ന്ന​താ​കും പു​തി​യ നി​യ​മം. അ​തി​നാ​ൽ ഒ​മാ​നി​ലെ ബി​സി​ന​സ്​ സ​മൂ​ഹ​ത്തി​നും പു​തി​യ നി​യ​മം ഗു​ണ​പ്ര​ദ​മാ​യി​രി​ക്കും. പാ​പ്പ​രാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്​ മു​മ്പു​ള്ള മു​ൻ​ക​രു​ത​ൽ ഘ​ട്ട​ങ്ങ​ൾ സം​ബ​ന്ധി​ച്ച വ്യ​വ​സ്​​ഥ​ക​ളും ക​ര​ട്​ നി​യ​മ​ത്തി​ൽ വ്യ​വ​സ്​​ഥ ചെ​യ്യു​ന്നു​ണ്ട്. ഇൗ ​സ​മ​യ​ത്താ​ണ്​ ക​ട​ത്തി​ൽ​നി​ന്ന്​ ക​ര​ക​യ​റു​ന്ന​തി​നാ​യി ബി​സി​ന​സി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്താ​ൻ സാ​ധി​ക്കു​ക. ഇ​തി​ന്​ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​കും. ബി​സി​ന​സ്​ ത​ക​ർ​ച്ച​യു​ടെ ശ​രി​യാ​യ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ ക​ര​ട്​ നി​യ​മ​ത്തി​​െൻറ രൂ​പ​ക​ൽ​പ​ന​യെ​ന്ന്​ സൈ​ഫ്​ അ​ലി ശൈ​ഖാ​ൻ അ​ൽ ആം​രി പ​റ​ഞ്ഞു. ക​ട​ത്തി​ൽ പെ​ട്ട​വ​​െൻറ അ​വ​കാ​ശ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്​​ത്​ കോ​ട​തി​യെ ക​ബ​ളി​പ്പി​ക്കു​ന്നി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കും. എ​ല്ലാ വ​സ്​​തു​ത​ക​ളും അ​ന്വേ​ഷി​ച്ച ശേ​ഷം യ​ഥാ​ർ​ഥ​ത്തി​ൽ പാ​പ്പ​രാ​യ​താ​ണെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​താ​കും 242 വ​കു​പ്പു​ക​ളു​ള്ള നി​യ​മ​മെ​ന്ന്​ സൈ​ഫ്​ അ​ലി ശൈ​ഖാ​ൻ അ​ൽ ആം​രി പ​റ​ഞ്ഞു.
പ്ര​ത്യേ​ക പാ​പ്പ​ർ നി​യ​മ​ത്തെ ബി​സി​ന​സ്​ സ​മൂ​ഹ​വും സ്വാ​ഗ​തം ചെ​യ്​​തു. പാ​പ്പ​രാ​യ ക​മ്പ​നി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന്​ പ്ര​ത്യേ​ക നി​യ​മം പ്ര​ധാ​ന​​പ്പെ​ട്ട​താ​ണെ​ന്ന്​ ബി​സി​ന​സ്​ മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്നു. ക​ട​ബാ​ധ്യ​ത​യു​ള്ള​വ​ർ​ക്ക്​ ഏ​തു ത​രം സം​ര​ക്ഷ​ണ​മാ​ണ്​ ന​ൽ​കു​ന്ന​ത്​ എ​ന്ന​ത​ട​ക്കം മു​ൻ​നി​ർ​ത്തി​യാ​ണ്​ ഇ​ത്​ തീ​രു​മാ​നി​ക്കാ​ൻ ക​ഴി​യു​ക. ഇ​തോ​ടൊ​പ്പം ഒ​രു ക​മ്പ​നി യ​ഥാ​ർ​ഥ​ത്തി​ൽ പാ​പ്പ​രാ​യ​താ​ണോ അ​തോ ന​ൽ​കാ​നു​ള്ള പ​ണം ന​ൽ​കാ​തെ ഒ​ളി​ച്ചോ​ടു​ക​യാ​ണോ എ​ന്ന​തി​​െൻറ വാ​സ്​​ത​വം ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. 
ദി​വാ​ൻ ഒാ​ഫ്​ റോ​യ​ൽ കോ​ർ​ട്ടി​​െൻറ കീ​ഴി​ലു​ള്ള ത​ൻ​ഫീ​ദ്​ ഇം​പ്ലി​മെ​േ​ൻ​റ​ഷ​ൻ ആ​ൻ​ഡ്​ സ​പ്പോ​ർ​ട്ട്​ യൂ​നി​റ്റി​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പു​തി​യ നി​യ​മ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം, ഒ​മാ​ൻ ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​​ ഇ​ൻ​ഡ​സ്​​ട്രി, മി​നി​സ്​​ട്രി ഒാ​ഫ്​ ലീ​ഗ​ൽ അ​ഫ​യേ​ഴ്​​സ്, കാ​പി​റ്റ​ൽ മാ​ർ​ക്ക​റ്റ്, ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ എ​ന്നി​വ​യു​മാ​യി ചേ​ർ​ന്നാ​ണ്​ ഇ​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. 
Loading...
COMMENTS