Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസിൽ ഇല്ലെങ്കിലും ആർ.എസ്.എസും ബി.ജെ.പിയുമായി കൂടിയാലോചന നടത്തുന്നുണ്ട്; സതീശനെതിരെ തുറന്നടിച്ച് എംവി ഗോവിന്ദൻ

text_fields
bookmark_border
https://www.madhyamam.com/tags/mv-govindan
cancel

തിരുവനന്തപുരം: കോൺ​ഗ്രസിലും യു.ഡി.എഫിലും കൂടിയാലോചനയില്ലെങ്കിലും ആർ.എസ്.എസും ബി.ജെ.പിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിയാലോചന കൃത്യമായി നടത്തുന്നുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. കേരളത്തെ ബി.ജെ.പി പാളയത്തിലെത്തിക്കാനുള്ള ബോധപൂർവമായ തീരുമാനങ്ങളാണ് നടപ്പിലാക്കുന്നത്. ഇതിനെ ശക്തമായി പ്രതിരോധിക്കുമെന്നും ​ഗോവിന്ദൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കേരളത്തിന്റെ മുഖ്യമന്ത്രി സംഘപരിവാറിന്റെ സ്പോൺസേർഡ് സംവിധാനമായി മാറി. ആർ.എസ്.എസും ബി.ജെ.പിയും പറയുന്നതിനപ്പുറം പ്രവർത്തിക്കാൻ സതീശന് കഴിയുന്നില്ല. മുഖ്യമന്ത്രി ആർ.എസ്.എസിന് കീഴടങ്ങി നിൽക്കുകയാണെങ്കിൽ ആർ.എസ്.എസിന് മുന്നിൽ ഇഴയുകയാണ് മുസ്‍ലിം ലീ​ഗ്. യുവമോർച്ച സമരങ്ങൾ കുഴപ്പമില്ലെന്ന മന്ത്രി കെ.എം. ഷാജിയുടെ പ്രസ്താവന ഇതിന് തെളിവാണ്. ഒരു മന്ത്രി ആത്മാഭിമാനം പൂർണമായി പണയപ്പെടുത്തി കീഴടങ്ങുന്ന കാഴ്ചയാണ് ഷാജിയുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐയും യുവമോർച്ചയും കരിങ്കൊടി പ്രതിഷേധം നടത്തി. എന്നാൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് ഡി.വൈ.എഫ്.ഐക്കെതിരെയാണ്. സമാന സമരങ്ങളിൽ രണ്ടുതരം കേസാണ് എടുത്തത്.

യുഡിഎഫ് സംവിധാനം മുഴുവൻ അലങ്കോലപ്പെട്ടു. തന്നോട് ഒരു കാര്യവും ആലോചിക്കുന്നില്ല, കൂട്ടായ ചർച്ചയില്ല, തീരുമാനങ്ങൾ പത്രങ്ങളിൽ നിന്നാണ് അറിയേണ്ടിവരുന്നത് എന്ന് യു.ഡി.എഫ് കൺവീനർ തന്നെ തുറന്നുപറഞ്ഞു. മിക്ക നേതാക്കൾക്കും ഇതേ അഭിപ്രായമാണ്. എല്ലാവരും അടൂർ പ്രകാശ് പറഞ്ഞതിന് പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു. വളരെ അപൂർവം പേർ മാത്രമാണ് സതീശന് അനുകൂലമായി നിലപാടെടുക്കുന്നത്.

വലിയ രീതിയിലുള്ള വിഭജനം കോൺ​ഗ്രസിലും യുഡിഎഫിലും വന്ന് കഴിഞ്ഞിരിക്കുന്നു. വേണ്ടത്ര കൂടിയാലോചനയില്ലെന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ, കാര്യങ്ങളൊക്കെ നടക്കുന്നുമുണ്ട്. കൂടിയാലോചന എവിടെ മാത്രമാണെന്ന് ഇപ്പോൾ വ്യക്തമാണ്. എല്ലാ കാര്യങ്ങളും ഇപ്പോൾ സ്പോൺസേർഡാണ്. വിമാനയാത്ര അങ്ങനെയാണ്. ഓരോ കാര്യങ്ങൾ പരിശോധിക്കുമ്പോഴും ബി.ജെ.പിക്ക് അനുകൂലമായ നിലപാടാണ് കോൺ​ഗ്രസ് സ്വീകരിക്കുന്നത് എന്നാണ് കാണാൻ സാധിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story