You are here

എ​ര​ഞ്ഞോ​ളി മൂ​സ​ക്ക്​ ശ്ര​ദ്ധാ​ഞ്​​ജ​ലി​യാ​യി പെ​രു​ന്നാ​ൾ ആ​ഘോ​ഷം

08:49 AM
08/06/2019
ലു​ലു ജീ​വ​ന​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച കോ​ൽ​ക്ക​ളി

ബു​റൈ​മി: അ​ന്ത​രി​ച്ച മാ​പ്പി​ള​പ്പാ​ട്ട്​ ഗാ​യ​ക​ൻ എ​ര​ഞ്ഞോ​ളി മൂ​സ​ക്ക്​ ശ്ര​ദ്ധാ​ഞ്​​ജ​ലി​യൊ​രു​ക്കി ബു​റൈ​മി​യി​ൽ പെ​രു​ന്നാ​ൾ ആ​ഘോ​ഷ പ​രി​പാ​ടി. ബു​റൈ​മി പ്ര​വാ​സി കൂ​ട്ടാ​യ്മ​യും ബു​റൈ​മി ഫ്ര​ണ്ട്സും സം​യു​ക്ത​മാ​യി ബു​റൈ​മി ലു​ലു​വി​ലാ​ണ്​ ‘ഈ​ദ് നി​ലാ​വ് 2019,  ഓ​ർ​മ​യി​ൽ മൂ​സാ​ക്ക’ എ​ന്ന പേ​രി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. റി​സ്​​വാ​ൻ ഇ​സ്മ​യി​ലി​​െൻറ പ്രാ​ർ​ത്ഥ​ന​യോ​ടെ​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. ലു​ലു ജ​ന​റ​ൽ മാ​നേ​ജ​ർ ഷ​മീ​ർ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബു​റൈ​മി​യി​ലെ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ റ​സാ​ഖ് കോ​ട്ട​ക്ക​ൽ എ​ര​ഞ്ഞോ​ളി മൂ​സ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.  

പ​ക​രം​വെ​ക്കാ​നി​ല്ലാ​ത്ത, പാ​ട്ടി​ലൂ​ടെ മ​ഹ​ത്താ​യ സ​ന്ദേ​ശം ന​ൽ​കി എ​ല്ലാ ക​ലാ​കാ​ര​ൻ​മാ​ർ​ക്കും മാ​തൃ​ക​യാ​യ മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​നെ​യാ​ണ് കേ​ര​ള​ത്തി​ന് ന​ഷ്​​ട​മാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തു​ട​ർ​ന്നു ന​ട​ന്ന ഗാ​ന​മേ​ള​യി​ൽ ബു​റൈ​മി​യി​ലെ ക​ലാ​കാ​ര​ന്മാ​രാ​യ സ​നൂ​ദ്, സ​ൽ​മാ​ൻ, മു​നീ​ർ, ഫി​റോ​സ് എ​ന്നി​വ​ർ എ​ര​ഞ്ഞോ​ളി മൂ​സ​യു​ടെ ഗാ​നം പാ​ടി. ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ഹ​സ​ൻ മ്യൂ​സി​ക്ക​ൽ ചി​ത്ര​ര​ച​ന​യി​ലൂ​ടെ   ചി​ത്ര​വും വ​ര​ച്ചു. ലു​ലു​വി​ലെ ജീ​വ​ന​ക്കാ​രു​ടെ കോ​ൽ​ക്ക​ളി, ഡാ​ൻ​സ് എ​ന്നി​വ​യി​ലൂ​ടെ വ​ർ​ണാ​ഭ​മാ​യ ദൃ​ശ്യ​വി​രു​ന്നാ​ണ് കാ​ണി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ​ത്.
 പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ രാ​ത്രി എ​ട്ടി​ന് ആ​രം​ഭി​ച്ച പ​രി​പാ​ടി രാ​ത്രി ഒ​ന്നു വ​രെ നീ​ണ്ടു. കാ​ണി​ക​ളു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് ബം​ഗ്ലാ​ദേ​ശ്, പാ​കി​സ്​​താ​ൻ സ്വ​ദേ​ശി​ക​ളു​ടെ​യും പാ​ട്ടു​ക​ൾ കൂ​ടി പാ​ടി​യ​പ്പോ​ൾ ഈ​ദ് ദി​ന​രാ​വ് മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​മാ​യി മാ​റി. ബു​റൈ​മി ഗ​വ. ഹോ​സ്പി​റ്റ​ലി​ലെ  ജീ​വ​ന​ക്കാ​രി​യാ​യ ആ​ശ സി​ജോ​യാ​യി​രു​ന്നു അ​വ​താ​ര​ക. പ്ര​വാ​സി മ​ല​യാ​ളി​ക​ളി​ലെ മി​ക്ക ക​ലാ​കാ​ര​ൻ​മാ​രും ക​ലാ​കാ​രി​ക​ളും പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ത്തു. 
പ​െ​ങ്ക​ടു​ത്ത​വ​ർ​ക്കെ​ല്ലാം സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി. പ​രി​പാ​ടി​യു​ടെ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​ത്തി​നാ​യി അ​ക്ഷീ​ണം പ്ര​യ​ത്നി​ച്ച പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഇ​സ്മ​യി​ലി​നെ ലു​ലു മാ​നേ​ജ്​​മ​െൻറ്​ അ​ഭി​ന​ന്ദി​ച്ചു.  പ​രി​പാ​ടി​യി​ൽ ബു​റൈ​മി ഫ്ര​ണ്ട്​​സ്​ സെ​ക്ര​ട്ട​റി ജാ​ഫ​ർ ഇ​ബ്രാ​ഹിം സ്വാ​ഗ​തം പ​റ​ഞ്ഞു.

Loading...
COMMENTS