ഇറാനിൽനിന്ന് 195 ഒമാനി പൗരന്മാർകൂടി തിരിച്ചെത്തി
text_fieldsഒമാനി പൗരന്മരെ കൂടി തിരിച്ചെത്തിയപ്പോൾ
മസ്കത്ത്: ഇറാനിൽനിന്ന് സുരക്ഷിതമായി 195 ഒമാനി പൗരന്മാരുകൂടി തിരിച്ചെത്തിച്ചതായി വദേശകാര്യ മന്ത്രാലയം അറിയിച്ചു.ഒഴിപ്പിക്കൽ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഇറാനിലെ ബന്ദർ അബ്ബാസിൽനിന്ന് ഖസബ് തുറമുഖത്തേക്കാണ് ഇവരെ കൊണ്ടുവന്നത്.
ഒമാനി അധികാരികളും നയതന്ത്ര ദൗത്യങ്ങളും തമ്മിലുള്ള അടുത്ത ഏകോപനത്തോടെ നടത്തിയ ഈ ഓപറേഷൻ, നിലവിലെ പ്രാദേശിക സാഹചര്യങ്ങളിൽ ഒമാൻ വഴി കടന്നുപോകാൻ അനുവദിച്ച മറ്റ് രാജ്യങ്ങളിലെ 158 പൗരന്മാർക്ക് മാനുഷിക പിന്തുണയും നൽകി. ബന്ധപ്പെട്ട ഏജൻസികളുമായും ബാഗ്ദാദിലെ ഒമാനി എംബസിയുമായും സഹകരിച്ച്, 155 ഒമാനി പൗരന്മാരെയും നിരവധി വിദേശ പൗരന്മാരെയും ഇറാഖിൽനിന്ന് ഒമാനിലേക്കുള്ള വിമാനത്തിൽ എത്തിക്കുകയും ചെയ്തു.
എല്ലാ ഒമാനികളുടെയും സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഒഴിപ്പിക്കൽ പദ്ധതിയുടെ ശേഷിക്കുന്ന ഘട്ടങ്ങൾ പൂർത്തിയാക്കുന്നതിന് വിദേശ എംബസികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

