Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറ​മ​ദാ​നി​ൽ ആ​രോ​ഗ്യം...

റ​മ​ദാ​നി​ൽ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാം

text_fields
bookmark_border
health tips
cancel

റ​മ​ദാ​നി​ൽ നോ​മ്പെ​ടു​ക്കു​ന്ന​തു​കൊ​ണ്ട് ആ​രോ​ഗ്യ​പ​ര​മാ​യ നി​ര​വ​ധി പ്ര​യോ​ജ​ന​ങ്ങ​ളു​ണ്ട്. ശ​രീ​ര​ഭാ​രം കു​റ​ക്കാ​നും ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ്, ബി.​പി, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ നി​യ​ന്ത്രി​ക്കാ​നും ക​ഴി​യും. അ​തു​കൊ​ണ്ട് റ​മ​ദാ​നി​ൽ ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കു​ക എ​ന്ന​ത് മു​ഖ്യ​മാ​ണ്. ക​ലോ​റി കൂ​ടു​ത​ലു​ള്ള നി​ര​വ​ധി ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ റ​മ​ദാ​ൻ കാ​ല​ത്ത് നാം ​ക​ഴി​ക്കാ​റു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ മ​റ്റു സ​ങ്കീ​ർ​ണ​ത​ക​ൾ ഒ​ഴി​വാ​ക്കാ​ൻ അ​വ​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണ്.


ഇ​നി​പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ച്ചാ​ൽ റ​മ​ദാ​നി​ൽ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാം.

  • ഇ​ഫ്താ​ർ സ​മ​യ​ത്തും അ​ത്താ​ഴ​സ​മ​യ​ത്തും അ​മി​ത​മാ​യി ആ​ഹാ​രം ക​ഴി​ക്ക​രു​ത്. നോ​മ്പി​ല്ലാ​ത്ത സ​മ​യ​ത്ത് ക​ഴി​ക്കു​ന്ന ആ​ഹാ​ര​ത്തി​ന് നി​ശ്ചി​ത ഇ​ട​വേ​ള അ​നി​വാ​ര്യ​മാ​ണ്.
  • *പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ധാ​രാ​ള​മാ​യി ക​ഴി​ക്കു​ക.
  • ഭ​ക്ഷ​ണ​ത്തി​നൊ​പ്പ​മ​ല്ല പ​ഴ​ങ്ങ​ൾ ക​ഴി​ക്കേ​ണ്ട​ത്, ഇ​ട​വേ​ള​ക​ളി​ലാ​ണ്. ഭ​ക്ഷ​ണ​ത്തി​നൊ​പ്പം ക​ഴി​ക്കു​ന്ന​ത് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കൂ​ടാ​നി​ട​യാ​ക്കും.
  • അ​ത്താ​ഴം പ​ര​മാ​വ​ധി വൈ​കി​ക്ക​ഴി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ഇ​ത് വി​ശ​പ്പും ദാ​ഹ​വും കു​റ​ക്കാ​ൻ സ​ഹാ​യ​ക​മാ​ണ്. ​ജോ​ലി ചെ​യ്യു​ന്ന​വ​രി​ൽ ത​ള​ർ​ച്ച​യും മ​റ്റും ഒ​ഴി​വാ​ക്കാ​നും ഇ​തു​വ​ഴി സാ​ധി​ക്കും.
  • ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക. ഇ​ത് നി​ർ​ജ​ലീ​ക​ര​ണം ഒ​ഴി​വാ​ക്കാ​ൻ ന​ല്ല​താ​ണ്. വെ​ള്ളം അ​മി​ത​മാ​യി കു​ടി​ക്കു​ന്ന​ത് ഡോ​ക്ട​ർ​മാ​ർ വി​ല​ക്കി​യി​ട്ടു​ള്ള​വ​ർ ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ക്കു​ക. ഉ​പ്പി​ന്റെ ഉ​പ​യോ​ഗം കു​റ​ക്കു​ക.
  • ഉ​പ്പ് അ​മി​ത​മാ​യി അ​ട​ങ്ങി​യ അ​ച്ചാ​ർ, സ്പൈ​സി ഫു​ഡ് തു​ട​ങ്ങി​യ​വ ഒ​ഴി​വാ​ക്കു​ക.
  • വ​റു​ത്ത​തും പൊ​രി​ച്ച​തു​മാ​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ അ​മി​ത​മാ​യി ക​ഴി​ക്ക​രു​ത്. ക​ലോ​റി കൂ​ടു​ത​ലു​ള്ള ഇ​വ ക​ഴി​ക്കു​ന്ന​ത് ശ​രീ​ര​ഭാ​രം കൂ​ടാ​നും ഇ​ട​യാ​ക്കും.
  • മ​ധു​ര​പ​ദാ​ർ​ഥ​ങ്ങ​ൾ ക​ഴി​ക്കു​ന്ന​തും കു​റ​ക്കു​ക. കൃ​ത്രി​മ ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ ഒ​ഴി​വാ​ക്കി സ്വാ​ഭാ​വി​ക ജ്യൂ​സു​ക​ൾ കു​ടി​ക്കു​ക.
  • രാ​ത്രി പ്ര​ധാ​ന ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം വ്യാ​യാ​മം ചെ​യ്യു​ക. ആ​വ​ശ്യ​ത്തി​ന് വി​ശ്ര​മി​ക്കു​ക​യും ഉ​റ​ങ്ങു​ക​യും ചെ​യ്യു​ക.
  • നോ​മ്പു​കാ​ല​ത്ത് പ​ക​ൽ കൂ​ടു​ത​ൽ സ​മ​യം ഉ​റ​ങ്ങു​ന്ന​തും ക​ണ്ടു​വ​രാ​റു​ണ്ട്. ഇ​ത് ആ​രോ​ഗ്യ​ക​ര​മ​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthramdan
News Summary - You can protect your health in Ramadan
Next Story