ലുലു എക്സ്ചേഞ്ച് ജീവനക്കാർക്ക് വർക്ക്ഷോപ്
text_fieldsലുലു എക്സ്ചേഞ്ച് ജീവനക്കാരും മാനേജ്മെന്റ് പ്രതിനിധികളും വർക്ക്ഷോപിൽ
കുവൈത്ത് സിറ്റി: ജീവനക്കാരുടെ ക്ഷേമം, ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കൽ എന്നിവയുടെ ഭാഗമായി ലുലു എക്സ്ചേഞ്ച് പ്രത്യേക വർക്ക്ഷോപ് സംഘടിപ്പിച്ചു.
‘തൊഴിൽ-ജീവിത സന്തുലിതാവസ്ഥ സൃഷ്ടിക്കൽ: സമ്മർദത്തിൽനിന്ന് സുസ്ഥിരതയിലേക്ക്’ എന്ന തലക്കെട്ടിൽ അനാര സെന്റർ ഫോർ മെന്റൽ ഹെൽത്തുമായി സഹകരിച്ചായിരുന്നു വർക്ക്ഷോപ്. മെന്റൽ ഹെൽത്ത് കൗൺസിലർ അസ്മ ഇമാദി സെഷന് നേതൃത്വം നൽകി.
തൊഴിൽ അന്തരീക്ഷവും മറ്റു സാഹചര്യങ്ങളും ഉൽപാദനക്ഷമതയെയും വ്യക്തിഗത ആരോഗ്യത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്നിവ ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളും പരിഹാരവും അവർ സൂചിപ്പിച്ചു. സമ്മർദം നിയന്ത്രിക്കുന്നതിനുള്ള വിവിധ ടെക്നിക്കുകളും ജീവിതശൈലി ക്രമീകരണങ്ങളും നിർദേശിച്ചു. ജീവനക്കാരുടെ ക്ഷേമം, മാനസികാരോഗ്യ അവബോധം, സുസ്ഥിരമായ തൊഴിൽ രീതികൾ എന്നിവ മുൻഗണന നൽകുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് വർക്ക്ഷോപ് സംഘടിപ്പിച്ചതെന്ന് ലുലു എക്സ്ചേഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

