Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമൂന്നുമാസത്തെ വിസ...

മൂന്നുമാസത്തെ വിസ എക്​സ്​റ്റെൻഷൻ നിലവിൽ കുവൈത്തിലുള്ളവർക്ക്​ മാത്രം

text_fields
bookmark_border
മൂന്നുമാസത്തെ വിസ എക്​സ്​റ്റെൻഷൻ നിലവിൽ കുവൈത്തിലുള്ളവർക്ക്​ മാത്രം
cancel

കുവൈത്ത്​ സിറ്റി: സെപ്​റ്റംബർ ഒന്നുമുതൽ മൂന്നുമാസത്തേക്ക്​ വിസ കാലാവധി നീട്ടിനൽകുന്നത്​ നിലവിൽ കുവൈത്തിലുള്ളവർക്ക്​ മാത്രം. സെപ്​റ്റംബർ ഒന്നുമുതൽ നവംബർ 30 വരെയാണ്​ സ്വാഭാവിക എക്​സ്​റ്റെൻഷൻ അനുവദിക്കുക. ഇൗ മൂന്നുമാസ കാലയളവിൽ തങ്ങൾക്ക്​ കീഴിലുള്ള തൊഴിലാളികളുടെ വിസ പുതുക്കണമെന്ന്​ ആഭ്യന്തര മന്ത്രാലയം സ്​പോൺസർമാരോട്​ ആവശ്യപ്പെട്ടു. കുവൈത്തിൽ മാർച്ച്​ ഒന്നുമുതൽ രണ്ട്​ ഘട്ടങ്ങളിലായി ആറുമാസം സന്ദർശക വിസ ഉൾപ്പെടെ എല്ലാ വിസകൾക്കും കാലാവധി നീട്ടി നൽകിയിരുന്നു.

ഇൗ കാലാവധി ആഗസ്​റ്റ്​ 31ന്​ കഴിയുകയാണ്​. ഇതാണ്​ കുവൈത്തിൽ ഉണ്ടാവണമെന്ന നിബന്ധനയോടെ മൂന്നുമാസത്തേക്ക്​ കൂടി നീട്ടിനൽകാൻ തീരുമാനിച്ചത്​. മാനുഷിക പരിഗണന വെച്ചും താമസ കാര്യ ഒാഫിസിൽ കൂടുതൽ ആളുകൾ ഒത്തുകൂടി തിരക്കുണ്ടാവുന്നത്​ ഒഴിവാക്കാനുമാണ്​ വിസ കാലാവധി നീട്ടിനൽകുന്നത്​. ആഭ്യന്തര മന്ത്രാലയത്തി​െൻറ വെബ്​സൈറ്റ്​ വഴി ഒാൺലൈനായും താമസകാര്യാലയത്തിൽ നേരി​െട്ടത്തിയും വിസ പുതുക്കാവുന്നതാണ്​. സന്ദർശക വിസയിലുള്ളവർ നവംബർ 30ന്​ മുമ്പ്​ തിരിച്ചുപോവാൻ വഴി കണ്ടെത്തണമെന്നും ഇനി വിസ കാലാവധി നീട്ടി നൽകില്ലെന്നും ആഭ്യന്തര മന്ത്രി അനസ്​ അൽ സാലിഹ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visaIqamaextensionKuwait
Next Story