അറ്റകുറ്റപ്പണി നാല്, അഞ്ച് റിങ് റോഡുകളിൽ ഗതാഗത നിയന്ത്രണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ നാലും അഞ്ചും റിങ് റോഡുകളുടെ ചില ഭാഗങ്ങളിൽ ഗതാഗതം തിരിച്ചുവിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അഞ്ചാം റിങ് റോഡിൽ ജഹ്റയിൽനിന്ന് അൽ-സുറ, അൽ-സലാം എന്നിവിടങ്ങളിലേക്കുള്ള എക്സിറ്റുകൾ താൽക്കാലികമായി അടച്ചിടുന്നതായി അധികൃതർ വ്യക്തമാക്കി.
സാൽമിയയിൽനിന്ന് കൊർദോബയിലേക്കും സിദ്ദീഖിലേക്കും വാഹനമോടിക്കുന്നവർക്കായി അഞ്ചാം റിങ് റോഡിലെ എക്സിറ്റുകൾ ഒരു ദിവസത്തേക്ക് അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് പറഞ്ഞു. അറ്റകുറ്റപ്പണികൾ കാരണം അൽ-സുറ ഭാഗത്തുനിന്ന് അൽ-മഗ്രെബ് എക്സ്പ്രസ് വേ വഴി അഹ്മദിയിലേക്കുള്ള നാലാം റിങ് റോഡിന്റെ എക്സിറ്റും അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരി എട്ട് ശനിയാഴ്ചവരെ ഈ നിയന്ത്രണങ്ങള്‍ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
