Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതോ​മ​സ്​ കെ....

തോ​മ​സ്​ കെ. ​തോ​മ​സി​െൻറ ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം കു​വൈ​ത്തി​ലും

text_fields
bookmark_border
തോ​മ​സ്​ കെ. ​തോ​മ​സി​െൻറ ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം കു​വൈ​ത്തി​ലും
cancel
camera_alt

 തോ​മ​സ്​ കെ. ​ തോ​മ​സ്​

കു​വൈ​ത്ത്​ സി​റ്റി: കു​ട്ട​നാ​ടി​െൻറ ശ​ബ്​​ദ​മാ​യി തോ​മ​സ്​ കെ. ​തോ​മ​സ്​ നി​യ​മ​സ​ഭ​യി​ലെ​ത്തു​േ​മ്പാ​ൾ കു​വൈ​ത്ത്​ പ്ര​വാ​സി​ക​ൾ​ക്കും ആ​ഹ്ലാ​ദം. മു​ൻ കു​വൈ​ത്ത്​ പ്ര​വാ​സി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​വൈ​ത്ത്​ ചാ​ണ്ടി എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന മു​ൻ മ​ന്ത്രി​യും എം.​എ​ൽ.​എ​യു​മാ​യ തോ​മ​സ്​ ചാ​ണ്ടി​യു​ടെ മ​ര​ണ​ത്തോ​ടെ അ​ദ്ദേ​ഹ​ത്തി​െൻറ കു​ടും​ബ​ത്തി​ൽ​നി​ന്നു​ത​ന്നെ ആ​രെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​യാ​യി വ​ര​ണ​മെ​ന്ന്​ എ​ൻ.​സി.​പി​യി​ൽ നി​ർ​ദേ​ശം ഉ​യ​ർ​ന്നു. തു​ട​ർ​ന്ന്​ സ​ഹോ​ദ​ര​നാ​യ തോ​മ​സ്​ കെ. ​തോ​മ​സി​ന്​ ന​റു​ക്ക്​ വീ​ഴു​ക​യാ​യി​രു​ന്നു.

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ മാ​റ്റി​വെ​ച്ച​പ്പോ​ൾ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​യി നി​യോ​ഗം എ​ന്ന്​ മാ​ത്രം. കു​വൈ​ത്തി​ൽ ദീ​ർ​ഘ​കാ​ലം പ്ര​വാ​സി​യാ​യി​രു​ന്ന തോ​മ​സ്​ കെ. ​തോ​മ​സ്​ അ​ബ്ബാ​സി​യ​യി​ലെ ഹൈ​ഡൈ​ൻ ​റ​സ്​​റ്റാ​റ​ൻ​റ്, ഹൈ​ഡൈ​ൻ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്​ ഉ​ട​മ എ​ന്ന നി​ല​യി​ൽ ഹൈ​ഡൈ​ൻ തോ​മ​സ്​ എ​ന്നാ​ണ്​ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. കു​വൈ​ത്തി​ൽ മ​ല​യാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന അ​ബ്ബാ​സി​യ​യി​ൽ പ്ര​വാ​സി​ക​ളു​ടെ നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​മാ​യി ഉ​ണ്ടാ​യി​രു​ന്ന ബ​ന്ധം അ​ദ്ദേ​ഹം ഇ​തി​ന്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി.

2017 മു​ത​ൽ സ്ഥി​ര​മാ​യി നാ​ട്ടി​ലാ​ണെ​ങ്കി​ലും ഇ​ഖാ​മ നി​ല​നി​ർ​ത്താ​നാ​യി കു​വൈ​ത്തി​ൽ വ​ന്നു​പോ​കാ​റു​ണ്ട്. കോ​വി​ഡ്​​കാ​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം സ​മീ​പ​കാ​ല​ത്ത്​ വ​ന്നി​ട്ടി​ല്ല. 1980ൽ ​സ​ഹോ​ദ​ര​നാ​യ തോ​മ​സ്​ ചാ​ണ്ടി​യാ​ണ്​ അ​ദ്ദേ​ഹ​ത്തെ കു​വൈ​ത്തി​ലേ​ക്ക്​ ​കൊ​ണ്ടു​വ​രു​ന്ന​ത്. കെ.​ഒ.​സി​യു​ടെ ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ൻ​റി​ൽ പ​ത്തു​വ​ർ​ഷം ജോ​ലി ചെ​യ്​​തു. ഇ​റാ​ഖ്​ അ​ധി​നി​വേ​ശ സ​മ​യ​ത്ത്​ കു​വൈ​ത്ത്​ വി​ട്ട തോ​മ​സ്​ കെ. ​തോ​മ​സ്​ പി​ന്നീ​ട്​ ഇ​വി​ടെ തി​രി​ച്ചെ​ത്തി സ്വ​ന്തം നി​ല​യി​ൽ വ്യാ​പാ​രം ന​ട​ത്തി. അ​ബ്ബാ​സി​യ റെ​സി​ഡ​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ൽ നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ട്ടു. കു​വൈ​ത്തി​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെൻറു​ക​ളു​ടെ സം​ഘാ​ട​ന​ത്തി​ൽ നേ​തൃ​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ചു.

പ്ര​വാ​സ ജീ​വി​ത​ത്തി​െൻറ ചൂ​ടും ചൂ​രും അ​റി​ഞ്ഞ​യാ​ൾ എ​ന്ന നി​ല​യി​ൽ പ്ര​വാ​സി​ക​ളു​ടെ വി​വി​ധ പ്ര​ശ്​​ന​ങ്ങ​ൾ നി​യ​മ​സ​ഭ​യി​ൽ എ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്​ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. കു​വൈ​ത്തി​ൽ ഗ​ൾ​ഫ്​ പ്ര​ദേ​ശ്​ കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി സ്ഥാ​പ​ക​നും ഒ.​എ​ൻ.​സി.​പി ര​ക്ഷാ​ധി​കാ​രി​യു​മാ​യി​രു​ന്നു. ഭാ​ര്യ: ഷേ​ർ​ളി. മ​ക്ക​ൾ: ഡോ. ​കി​റ്റു കെ. ​തോ​മ​സ്​ (പീ​ഡി​യാ​ട്രീ​ഷ്യ​ൻ, ശൈ​ഖ്​ ജാ​ബി​ർ ആ​ശു​പ​ത്രി), ഡോ. ​ടീ​ന കെ. ​തോ​മ​സ്​ (പീ​ഡി​യാ​ട്രീ​ഷ്യ​ൻ, മു​ബാ​റ​ക്​ ആ​ശു​പ​ത്രി), ടി​ൻ​റു എ​ലി​സ​ബ​ത്ത്​ തോ​മ​സ്​ (ക​ൺ​സ​ൽ​ട്ട​ൻ​റ്​ ക​മ്പ​നി എ​ൻ​ജി​നീ​യ​ർ). മൂ​ന്നു​പേ​രും കു​വൈ​ത്ത്​ പ്ര​വാ​സി​ക​ളാ​ണ്.

തോ​മ​സ്​ കെ. ​തോ​മ​സി​നെ അ​നു​മോ​ദി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: റോ​യ​ൽ കു​വൈ​ത്ത്​ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി ര​ക്ഷാ​ധി​കാ​രി​യാ​യി​രു​ന്ന തോ​മ​സ് കെ. ​തോ​മ​സ് കു​ട്ട​നാ​ട് എം.​എ​ൽ.​എ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ൽ സം​ഘ​ട​ന അ​നു​മോ​ദി​ച്ചു. കു​വൈ​ത്ത്​ പ്ര​വാ​സി​ക​ളു​ടെ ശ​ബ്​​ദം തോ​മ​സ് കെ. ​തോ​മ​സി​ലൂ​ടെ കേ​ര​ള നി​യ​മ​സ​ഭ​യി​ൽ എ​ത്താ​ൻ സ​ഹാ​യി​ച്ച കു​ട്ട​നാ​ട്ടി​ലെ വോ​ട്ട​ർ​മാ​ർ​ക്ക് റോ​യ​ൽ കു​വൈ​ത്ത്​ ആ​ശം​സ നേ​ർ​ന്നു. അ​ബ്ബാ​സി​യ​യി​ൽ മ​ധു​ര വി​ത​ര​ണ​വും ന​ട​ത്തി. തു​ട​ന്നു സൂം ​ഫ്ലാ​റ്റ്ഫോ​മി​ൽ ന​ട​ത്തി​യ അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ ജെ​യിം​സ് വി. ​കൊ​ട്ടാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ബു ക​ണ്ണോ​ത്ത്, ക്രി​സ്​​റ്റി അ​ല​ക്സാ​ണ്ട​ർ, സി​ജു ഇ​റ​ക്കാ​ട്ടു​കു​ഴി​യി​ൽ, ജോ​യ് തി​രു​താ​ളി​ൽ, ശാ​ലി​നി ക​ണ്ണ​ൻ, സി​ജോ അ​ങ്ക​മാ​ലി, റോ​ണി ജോ​ർ​ജ്, സി​ജോ ഈ​ശോ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ​യ​ത്തി​ൽ ഒ.​എ​ൻ.​സി.​പി ആ​ഹ്ലാ​ദം

കു​വൈ​ത്ത്​ സി​റ്റി: കേ​ര​ള​ത്തി​ലെ ഇ​ട​തു മു​ന്ന​ണി​യു​ടെ​യും എ​ൻ.​സി.​പി സ്ഥാ​നാ​ർ​ഥി​ക​ളാ​യ തോ​മ​സ്​ കെ. ​തോ​മ​സി​െൻറ​യും എ.​കെ. ശ​ശീ​ന്ദ്ര​െൻറ​യും വി​ജ​യ​ത്തി​ൽ ഒ.​എ​ൻ.​സി.​പി കു​വൈ​ത്ത്​ കേ​ക്ക്​ മു​റി​ച്ച്​ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ജീ​വ്സ് എ​രി​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ട്ര​ഷ​റ​ർ ര​വീ​ന്ദ്ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. നി​യു​ക്ത എം.​എ​ൽ.​എ തോ​മ​സ് കെ. ​തോ​മ​സി​െൻറ സ​ഹോ​ദ​ര​ൻ ജോ​ൺ തോ​മ​സ് ക​ള​ത്തി​പ​റ​മ്പി​ൽ, യു​നൈ​റ്റ​ഡ് സ്കൂ​ൾ മാ​നേ​ജ​ർ അ​ഡ്വ. ജോ​ൺ തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ന​ന്ത​കൃ​ഷ്ണ​ൻ കൈ​ന​ക​രി, ടോ​ണി മാ​ത്യു, സ​ജി ജോ​ൺ ജേ​ക്ക​ബ് എ​ന്നി​വ​രും ഒ.​എ​ൻ.​സി.​പി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ഒ.​എ​ൻ.​സി.​പി കു​വൈ​ത്ത്​ ര​ക്ഷാ​ധി​കാ​രി​യാ​ണ്​ തോ​മ​സ് കെ. ​തോ​മ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electionopinon
Next Story