Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​വാ​സി സൗ​ഹൃ​ദ...

പ്ര​വാ​സി സൗ​ഹൃ​ദ സ​ർ​ക്കാ​റി​ന്​ തു​ട​ർ​ച്ച​യു​ണ്ടാ​ക​ണം –എ​ൽ.​ഡി.​എ​ഫ്​ ഘ​ട​കം

text_fields
bookmark_border
പ്ര​വാ​സി സൗ​ഹൃ​ദ സ​ർ​ക്കാ​റി​ന്​ തു​ട​ർ​ച്ച​യു​ണ്ടാ​ക​ണം   –എ​ൽ.​ഡി.​എ​ഫ്​ ഘ​ട​കം
cancel
camera_alt

എ​ൽ.​ഡി.​എ​ഫ്​ കു​വൈ​ത്ത്​ ഘ​ട​കം ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

കു​വൈ​ത്ത്​ സി​റ്റി: പ്ര​വാ​സി സൗ​ഹൃ​ദ നി​ല​പാ​ടും ജ​ന​പ​ക്ഷ വി​ക​സ​ന കാ​ഴ്​​ച​പ്പാ​ടും സ്വീ​ക​രി​ച്ച ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​റി​ന്​ തു​ട​ർ​ഭ​ര​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ എ​ൽ.​ഡി.​എ​ഫ്​ കു​വൈ​ത്ത്​ ഘ​ട​കം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ൺ​ഗ്ര​സ്​ കൊ​ണ്ടു​വ​ന്ന ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളാ​ണ്​ ബി.​ജെ.​പി സ​ർ​ക്കാ​ർ കൂ​ടു​ത​ൽ ശ​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത്. ജ​ന​പ​ക്ഷ ബ​ദ​ൽ ന​യ​മാ​ണ്​ ഇ​ട​തു​പ​ക്ഷ​ത്തി​േ​ൻ​റ​ത്. വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, തൊ​ഴി​ൽ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ ലാ​ഭ​ത്തി​ലാ​ക്ക​ൽ, ദേ​ശീ​യ​പാ​ത വി​ക​സ​നം, ഗെ​യി​ൽ പാ​ച​ക വാ​ത​ക​ലൈ​ൻ പൂ​ർ​ത്തീ​ക​ര​ണം, കെ ​ഫോ​ൺ, പ്ര​വാ​സി ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ച്ച​ത്, കോ​വി​ഡ് കാ​ല​ത്ത് നാ​ട്ടി​ൽ അ​ക​പ്പെ​ട്ട പ്ര​വാ​സി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം, കോ​വി​ഡ് ചി​കി​ത്സ പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ക്കി​യ​ത്, തി​രി​ച്ചു​പോ​കു​ന്ന പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം തു​ട​ങ്ങി സ​ർ​വ മേ​ഖ​ല​ക​ളി​ലും വി​ക​സ​ന കു​തി​പ്പ് ന​ട​ത്തു​വാ​ൻ പി​ണ​റാ​യി സ​ർ​ക്കാ​റി​ന് സാ​ധി​ച്ചു.

പ്ര​വാ​സി സൗ​ഹൃ​ദ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന ഈ ​സ​ർ​ക്കാ​റി​ന് തു​ട​ർ ഭ​ര​ണം സാ​ധ്യ​മാ​ക്കേ​ണ്ട​ത് ഓ​രോ പ്ര​വാ​സി​യു​ടെ​യും ക​ട​മ​യാ​ണ്, ന​മ്മു​ടെ സം​സ്ഥാ​നം നേ​രി​ട്ട മ​ഹാ​പ്ര​ള​യ​ങ്ങ​ളും കോ​വി​ഡും എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ നേ​രി​ട്ട രീ​തി ലോ​ക പ്ര​ശ​സ്ത​മാ​ണ്. സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളെ ഇ​ത്ത​രം ഘ​ട്ട​ത്തി​ൽ സം​ര​ക്ഷി​ച്ച് അ​വ​രു​ടെ കൂ​ടെ​നി​ന്ന​ത് കേ​ര​ളം തി​രി​ച്ച​റി​യു​ന്നു. സ​ർ​ക്കാ​റി​നെ​തി​രെ ശ​രി​യാ​യ രീ​തി​യി​ലു​ള്ള രാ​ഷ്​​ട്രീ​യ വി​മ​ർ​ശ​നം ന​ട​ത്താ​ൻ ആ​യു​ധം ന​ഷ്​​ട​പ്പെ​ട്ട യു.​ഡി.​എ​ഫ് ബി.​ജെ.​പി​യു​മാ​യി കൂ​ട്ടു​ചേ​ർ​ന്ന് അ​പ​വാ​ദ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്നു.

എ​ൽ.​ഡി.​എ​ഫ് വി​ജ​യം സു​നി​ശ്ചി​ത​മാ​ക്കാ​ൻ കു​വൈ​ത്തി​ലെ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി എ​ന്ന പേ​രി​ൽ ക​ല കു​വൈ​ത്ത്, കേ​ര​ള അ​സോ​സി​യേ​ഷ​ൻ, ഐ.​എം.​സി.​സി കു​വൈ​ത്ത്, പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ്​ (എം), ​ജ​ന​ത ക​ൾ​ച​റ​ൽ സെൻറ​ർ എ​ന്നീ സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യി ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​വെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ചെ​യ​ർ​മാ​ൻ ശ്രീം​ലാ​ൽ മു​ര​ളി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി.​കെ. നൗ​ഷാ​ദ്, വൈ​സ് ചെ​യ​ർ​മാ​ൻ സ​ത്താ​ർ കു​ന്നി​ൽ, ക​ൺ​വീ​ന​ർ​മാ​രാ​യ അ​ഡ്വ. സു​ബി​ൻ അ​റ​യ്​​ക്ക​ൽ, അ​ബ്​​ദു​ൽ വ​ഹാ​ബ്, പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:commentselection
Next Story