തെരഞ്ഞെടുപ്പ് വിജയികളെ ഒ.െഎ.സി.സി അനുമോദിച്ചു
text_fieldsതദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച സഹപ്രവർത്തകർക്ക് ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി
സംഘടിപ്പിച്ച അനുമോദന യോഗം
കുവൈത്ത് സിറ്റി: കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച സഹപ്രവർത്തകരെ ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി അനുമോദിച്ചു. കേളകം പഞ്ചായത്തിൽനിന്ന് വിജയിച്ച ഒ.ഐ.സി.സി കണ്ണൂർ ജില്ല മുൻ പ്രസിഡൻറ് അഡ്വ. ബിജു ചാക്കോയ്ക്കും ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിൽനിന്ന് വിജയിച്ച വിജിൽ മോഹനനുമാണ് ഒാൺലൈൻ ചടങ്ങിൽ അനുമോദനങ്ങൾ നൽകിയത്. ജില്ല പ്രസിഡൻറ് സിദ്ദീക്ക് അപ്പക്കൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ െസക്രട്ടറി അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.
നാഷനൽ കമ്മിറ്റി പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര, ജില്ല പഞ്ചായത്തംഗം ലിസി ജോസഫ്, എം.എ. നിസാം, ബിനു ചേമ്പാലയം, ലിപിൻ മുഴക്കുന്ന്, ജോബിൻ ജോസ്, ജോസഫ് മാത്യൂ എന്നിവർ സംസാരിച്ചു. ഷോബിൻ സണ്ണി സ്വാഗതവും രവി ചന്ദ്രൻ ചുഴലി നന്ദിയും പറഞ്ഞു. ബിജു ചാക്കോയും വിജിൽ മോഹനനും മറുപടി പ്രസംഗം നടത്തി.

