Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാനെതിരായ യുദ്ധത്തിന്റെ പ്രത്യാഘാതം; ഗൾഫ് വിദേശകാര്യ മന്ത്രിമാർ യോഗം ചേർന്നു

text_fields
bookmark_border
ജി.സി.സി അംഗങ്ങൾക്കു പുറമെ റഷ്യ, ജോർഡൻ പ്രതിനിധികളും യോഗത്തിൽ പ​ങ്കെടുത്തു
ഇറാനെതിരായ യുദ്ധത്തിന്റെ പ്രത്യാഘാതം;   ഗൾഫ് വിദേശകാര്യ മന്ത്രിമാർ യോഗം ചേർന്നു
cancel
camera_alt

വീഡിയോ കോൺഫറൻസിലൂടെ ചേർന്ന യോഗം

കുവൈത്ത് സിറ്റി: ഇറാനെതിരായ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യാൻ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾ, റഷ്യ, ജോർഡൻ എന്നിവയുടെ വിദേശ കാര്യമന്ത്രിമാർ യോഗം ചേർന്നു. വീഡിയോ കോൺഫറൻസിലൂടെ ചേർന്ന ആലോചനാ യോഗത്തിൽ കുവൈത്തിനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് പങ്കെടുത്തു.

ഇറാനെതിരെ ഇസ്രായേലും അമേരിക്കയും തുടരുന്ന യുദ്ധത്തിന്റെ പ്രദേശികവും ആഗോളവുമായ സാഹചര്യങ്ങൾ സംബന്ധിച്ച് മന്ത്രിമാർ ചർച്ച ചെയ്തു. വിവിധ പ്രദേശങ്ങളിലെ നിർണായക അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങൾ യുദ്ധത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളിലൊന്നാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

കൂടാതെ, യുദ്ധത്തെ തുടർന്ന് മനുഷ്യാവകാശ പ്രതിസന്ധി രൂക്ഷമാകുന്നതും ഊർജവിതരണ തടസ്സങ്ങളും ഹുർമൂസ് കടലിടുക്കിലൂടെ അന്താരാഷ്ട്ര സമുദ്ര ഗതാഗതം തടസ്സപ്പെടുന്നതുൾപ്പെടെയുള്ള കാരണങ്ങളാൽ ആഗോള സമ്പദ്‌വ്യവസ്ഥക്കുണ്ടാകുന്ന പ്രതികൂല ഫലങ്ങളും മന്ത്രിമാർ വിലയിരുത്തി. സംഘർഷം തുടരുന്ന സാഹചര്യത്തിൽ, എല്ലാ തരത്തിലുള്ള ആക്രമണങ്ങളെയും അതിന്റെ പ്രത്യാഘാതങ്ങളെയും ശക്തമായി അപലപിക്കുന്നതായി മന്ത്രിമാർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The impact of war with Iran; Gulf foreign ministers meet
Next Story