തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കണം
text_fieldsകുവൈത്ത് സിറ്റി: നിർമാണ, വ്യാവസായിക മേഖലകളിലെ തൊഴിലാളികൾക്ക് ആരോഗ്യകരവും സുരക്ഷിതവുമായ സാഹചര്യങ്ങൾ ഉറപ്പാക്കണമെന്ന് ഉണർത്തി കുവൈത്ത് മുനിസിപ്പാലിറ്റി.വേനൽക്കാലത്ത് അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതലും സംരക്ഷണ നടപടികളും സ്വീകരിക്കണമെന്നും നിർമാണ ലംഘനങ്ങളുടെ പരിശോധന ചുമതലയുള്ള മുഹന്നദ് അൽ സയീദി വ്യക്തമാക്കി.
തീപിടിത്തം തടയുന്നതിനും തൊഴിലാളികൾക്ക് വിശ്രമ സമയം അനുവദിക്കുന്നതിനുമുള്ള നടപടികൾ മുൻകരുതലുകളിൽ ഉൾപ്പെടുന്നു. കരാറുകാർ മുനിസിപ്പാലിറ്റി ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇൻസ്പെക്ടർമാർ നിർമാണ സ്ഥലങ്ങൾ പരിശോധിച്ചു വരികയാണ്. സുരക്ഷ നിബന്ധനകൾ ലംഘിക്കുന്ന കരാർ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബ്നൈദ് എൽഗാറിലെ 18 പ്ലോട്ടുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഴ് കമ്പനികൾ സ്വമേധയ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.മുനിസിപ്പാലിറ്റി നിയമങ്ങളും സംവിധാനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധന സംഘങ്ങൾ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

