ജാവേദ് ബിൻ ഹമീദിന് 'ലൈഫ് സേവർ' അവാർഡ് നൽകും
text_fieldsജാവേദ് ബിൻ ഹമീദ്
കുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത്, കോവിഡ് കാലത്തെ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ജാവേദ് ബിൻ ഹമീദിന് ലൈഫ് സേവർ അവാർഡ് നൽകും. അമീരി ആശുപത്രി ഡയാലിസിസ് യൂനിറ്റിൽ ജോലിചെയ്യുന്ന ജാവേദ് കോവിഡ് കാലത്ത് ശ്രദ്ധേയമായ സേവനമാണ് ചെയ്തത്.
രോഗികളെ ആശുപത്രിയിൽ എത്തിക്കാനും വാർഡിലും ഐ.സി.യുവിലുമുള്ള രോഗികളെ പരിചരിക്കാനും രോഗവിവരങ്ങൾ കുടുംബങ്ങൾക്കും മറ്റു ബന്ധപ്പെട്ടവർക്കും എത്തിച്ചുകൊടുക്കാനും മരിച്ചവരുടെ പേപ്പർ വർക്കുകൾ ചെയ്തുകൊടുക്കാനും മരുന്നിനും മറ്റും ബുദ്ധിമുട്ടുന്നവർക്ക് എത്തിച്ചു കൊടുക്കാനും നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നത്.
സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ ജാവേദ് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സ്വദേശിയാണ്.
സാമൂഹിക പ്രവർത്തകൻ ഹമീദ് കേളോത്ത് ആണ് പിതാവ്. മുൻ കുറ്റ്യാടി പഞ്ചായത്ത് അംഗം ആയിഷ ഹമീദ് ആണ് മാതാവ്. ഭാര്യ: ഫിനു ജാവേദ്. മക്കൾ: യാറ മെഹറിഷ്, ഫർഹാൻ ബിൻ ജാവേദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

