ടെക്സസ് പ്രളയം; സഹതാപവും ഐക്യദാർഢ്യവും പ്രകടിപ്പിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ടെക്സസിൽ നാശം വിതച്ച് നിരവധിപേരുടെ ജീവൻ അപഹരിച്ച വെള്ളപ്പൊക്കത്തിൽ കുവൈത്ത് യു.എസിനോട് സഹതാപവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. യു.എസ് നേതൃത്വത്തിനും സർക്കാറിനും ജനങ്ങൾക്കും ഇരകളുടെ കുടുംബങ്ങൾക്കും കുവൈത്തിന്റെ ആത്മാർഥ അനുശോചനം വിദേശകാര്യമന്ത്രാലയം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.
പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 50 കടന്നതായാണ് റിപ്പോർട്ട്. മരിച്ചവരിൽ 15 പേർ കുട്ടികളാണെന്നാണ് വിവരം. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. നിരവധിപേർ ഇപ്പോഴും കാണാമറയത്താണ്. ശക്തമായ മഴയിൽ വലിയ രീതിയിൽ ജലം ഗുഡാലുപെ നദിയിലേക്ക് ഒഴുകിയെത്തിയതാണ് ദുരന്തകാരണം. മഴ നദിയിലെ ജലനിരപ്പ് 29 അടി വരെ ഉയർത്തി. നദി കരകവിഞ്ഞതോടെ വീടുകളും വാഹനങ്ങളും മരങ്ങളും വെള്ളത്തിൽ ഒഴുകിപ്പോയി. പലയിടത്തും വൈദ്യുതി മുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

