താപനില കുറയുന്നു; മിതമായ കാലാവസ്ഥ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഉയർന്ന ചൂടുകാലത്തിന് ശമനം. വരും ദിവസങ്ങളിൽ മിതമായ കാലാവസ്ഥയിലേക്ക് കുവൈത്ത് നീങ്ങും. അടുത്ത ദിവസങ്ങളിൽ പകൽ ചൂടും രാത്രി മിതമായ കാലാവസ്ഥയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച ഉയർന്ന താപനില 39 മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെയുമാണ് പ്രതീക്ഷിക്കുന്നത്.
മണിക്കൂറിൽ എട്ടു മുതൽ 32 കിലോമീറ്റർ വരെ വേഗതയിൽ തെക്കുകിഴക്കൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. കടലിൽ നേരിയതോ മിതമായതോ ആയ തിരമാലകൾ ഉണ്ടാകാം. വെള്ളിയാഴ്ച രാത്രി നേരിയ വേഗതയിൽ കാറ്റ് വീശും. കുറഞ്ഞ താപനില 21 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെയാകും.
ശനിയാഴ്ച പകൽ താപനില 38 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കുന്നു. ശനിയാഴ്ച രാത്രിയിൽ കുറഞ്ഞ താപനില 22 മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. ഇന്ത്യൻ മൺസൂൺ ന്യൂനമർദം ക്രമേണ കുറയുന്നതും അറേബ്യൻ ഉപദ്വീപിലെ ഉയർന്ന മർദ്ദം ശക്തിപ്രാപിക്കുന്നതും കാലാവസ്ഥയെ സ്വാധീനിക്കുന്നതായി വകുപ്പ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

