സ്റ്റുഡന്റ്സ് ഇന്ത്യ അനുമോദന സമ്മേളനം വിജയികൾക്ക് ചടങ്ങിൽ െമമന്റോ വിതരണം ചെയ്തു
text_fieldsസ്റ്റുഡന്റ്സ് ഇന്ത്യ അനുമോദന സമ്മേളനത്തിൽ വിദ്യാർഥികൾ
കുവൈത്ത് സിറ്റി: സ്റ്റുഡൻസ് ഇന്ത്യ ഫർവാനിയ ഏരിയയുടെ ആഭിമുഖ്യത്തിൽ 10ാംക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അനുമോദന സമ്മേളനം സംഘടിപ്പിച്ചു.
ഫർവാനിയ തക്കാര റസ്റ്റോറന്റിൽ സമ്മേളനത്തിൽ പ്രസിഡൻറ് റൈഹാൻ അധ്യക്ഷത വഹിച്ചു. കെ.ഐ.ജി ഫർവാനിയ പ്രസിഡൻ്റ് ഹാഫീസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇഹ്സാൻ ഫിറോസ് ഖിറാഅത്ത് നടത്തി. ഖലീലുൽ റഹ്മാൻ മോട്ടിവേഷൻ ക്ലാസ് നടത്തി. കേന്ദ്ര കൺവീനർ ഫൈസൽ കെ.വി ആശംസ നേർന്നു. സ്റ്റുഡൻസ് ഇന്ത്യ സെക്രട്ടറി അഫ്താബ് സ്വാഗതവും ട്രഷറർ സബീബ് നന്ദിയും പറഞ്ഞു.
വിജയികൾക്ക് ചടങ്ങിൽ മൊമെൻ്റോകൾ വിതരണം ചെയ്തു. ഇളയത് ഇടവ ചടങ്ങിന് നേതൃത്വം നൽകി. ഫർവാനിയ, ഖൈത്താൻ എന്നീ രണ്ട് യൂണിറ്റുകളും യോഗത്തിൽ രൂപവത്ക്കരിച്ചു. ഷബീർ, നയീം ഷാനവാസ്, ജവാദ് , അബ്ദുൽ വാഹിദ് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

