റഷ്യൻ വിമാന ദുരന്തം: സഹതാപവും ഐക്യദാർഢ്യവും പ്രകടിപ്പിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: റഷ്യയിൽ വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ കുവൈത്ത് സഹതാപവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളെയും റഷ്യൻ ഭരണകൂടത്തെയും കുവൈത്ത് സർക്കാറും ജനങ്ങളും ആത്മാർഥ അനുശോചനം അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. വ്യാഴാഴ്ചയാണ് റഷ്യയിൽ നിന്ന് പറന്ന എ.എൻ 24 യാത്രാവിമാനം അപകടത്തിൽപെട്ടത്. അഞ്ചുകുട്ടികളടക്കം 43 യാത്രക്കാരും ആറു വിമാനജീവനക്കാരുമായി പറന്ന വിമാനം ചൈന അതിർത്തിക്കടുത്തുള്ള അമൂറിൽ തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ മുഴുവനാളുകളും മരിച്ചതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

