രോഹിത് രാമചന്ദ്രൻ ജസീറ എയർവേസ് സി.ഇ.ഒ സ്ഥാനമൊഴിഞ്ഞു
text_fieldsഭരതൻ പശുപതിയും രോഹിത് രാമചന്ദ്രനും
കുവൈത്ത് സിറ്റി: കുവൈത്തിലെ ബജറ്റ് വിമാനക്കമ്പനിയായ ജസീറ എയർവേസ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ രോഹിത് രാമചന്ദ്രൻ സ്ഥാനമൊഴിഞ്ഞു. ഏഴ് വര്‍ഷമായി ജസീറ എയര്‍ലൈന്‍സ് ചുമതല വഹിച്ചു വരികയായിരുന്നു. കൊച്ചി സ്വദേശിയായ രോഹിത് കഴിഞ്ഞ 25 വര്‍ഷമായി ഏവിയേഷൻ രംഗത്ത് പ്രവര്‍ത്തിച്ചുവരികയാണ്. മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ലോ കോസ്റ്റ് എയർലൈനായ എയർ അറേബ്യയുടെ സ്റ്റാർട്ടപ് ടീമിൽ അംഗമായിരുന്നു. ലോകത്തിലെ ഏറ്റവും പഴയ പ്രഫഷനൽ ബോഡിയായ റോയൽ എയറോനോട്ടിക്കൽ സൊസൈറ്റിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുൻ സി.എഫ്.ഒ ആയിരുന്ന ഭരതൻ പശുപതിയാണ് പുതിയ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി നിയമതിനായത്.

