Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റവ.ഫാ. ജോജി കെ.ജോയിക്ക് സ്വീകരണം നൽകി

text_fields
bookmark_border
റവ.ഫാ. ജോജി കെ.ജോയിക്ക് സ്വീകരണം നൽകി
cancel
camera_alt

റവ.ഫാ. ജോജി കെ.ജോയിക്ക് കുവൈത്തിൽ നൽകിയ സ്വീകരണം

കുവൈത്ത് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വാർഷിക കൺവൻഷന് നേതൃത്വം നൽകുന്നതിനായി കുവൈത്തിൽ എത്തിയ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ അടൂര്‍-കടമ്പനാട് ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും, കടമ്പനാട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളി വികാരിയും, ശാസ്താംകോട്ട സെന്റ് ബേസില്‍ ബൈബിള്‍ സ്കൂളിന്റെ വൈസ് പ്രിന്‍സിപ്പലും വചനപ്രഘോഷകനുമായ റവ.ഫാ. ജോജി കെ.ജോയിക്ക് സ്വീകരണം നൽകി.

മഹാ ഇടവക സഹവികാരി റവ.ഫാ. ബിജു ഡാനിയേൽ, ട്രസ്റ്റി ജെറി ജോൺ കോശി, ആക്ടിംഗ് സെക്രട്ടറി ബിജു ജേക്കബ്, കൺവൻഷൻ കൺവീനർ റെജി സഖറിയാ, ഭരണസമിതി അംഗങ്ങൾ എന്നിവർ വിമാനത്താവളത്തിൽ എത്തി. മാസം ആറു വരെ നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിലാണ് കൺവെൻഷൻ. തിങ്കളാഴ്ച്ച എട്ടു നോമ്പ്‌ വീടലിന്റെ വിശുദ്ധ കുർബാനയും നേർച്ച വിളമ്പും നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rev. Fr. Joji K. Joy Accorded Warm Reception in Kuwait
Next Story