ആകാശ എയറിന് ഉജ്ജ്വല സ്വീകരണം
text_fieldsകുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആകാശ എയർ കൗണ്ടർ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: മുംബൈ-കുവൈത്ത് സെക്ടറിൽ സർവിസ് ആരംഭിച്ച ആകാശ എയറിന് കുവൈത്തിൽ ഉജ്ജ്വല സ്വീകരണം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, എംബസി ഉദ്യോഗസ്ഥർ എന്നിവർ വിമാനത്തെ സ്വീകരിച്ചു.
വിമാനത്താവളത്തിലെ ആകാശ എയർ കൗണ്ടറും അംബാസഡർ ഉദ്ഘാടനം ചെയ്തു.വെള്ളിയാഴ്ചയാണ് ആകാശ എയർ മുംബൈ-കുവൈത്ത് സെക്ടറിൽ സർവിസ് ആരംഭിച്ചത്. വിമാനം ഇരുരാജ്യങ്ങളിലെയും ബിസിനസ്, ടൂറിസം അവസരങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

