Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഖുർആൻ വിജ്ഞാന പരീക്ഷ; പോസ്റ്റർ പ്രകാശനം ചെയ്തു

text_fields
bookmark_border
കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഖുർആൻ വിജ്ഞാന പരീക്ഷ; പോസ്റ്റർ പ്രകാശനം ചെയ്തു
cancel
camera_alt

ശൈഖ് മൻസൂർ അബ്ദുല്ല ലീഫാൻ പോസ്റ്റർ പ്രകാശനം നിർവഹിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ക്യു.എച്ച്.എൽ.സി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്ന ഖുർആൻ വിജ്ഞാന പരീക്ഷയുടെ 48-ാം ഘട്ട പരീക്ഷ പോസ്റ്റർ പ്രകാശനം ചെയ്തു. ഫൈഹ മസ്ജിദ് അഹമ്മദ് ബിൻ ഹമ്പൽ മസ്ജിദിൽ നടന്ന ചടങ്ങിൽ ശൈഖ് മൻസൂർ അബ്ദുല്ല ലിഫാൻ അബ്ദുറഹിമാൻ തങ്ങൾക്ക് പോസ്റ്റർ കൈമാറി പ്രകാശനം നിർവഹിച്ചു.

ഒക്ടോബർ 16 വെള്ളിയാഴ്ച നടക്കുന്ന 48-ാം ഘട്ട ഖുർആൻ വിജ്ഞാന പരീക്ഷയിൽ സൂറത്തുൽ മാഇദ 81-ാം ആയത്ത് മുതൽ 120-ാം ആയത്ത് വരെയുള്ള ഭാഗമാണ് പഠനത്തിനായി ഉൾപ്പെടുത്തിയിരിക്കുന്നത്. അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ അടിസ്ഥാനമാക്കിയാണ് പരീക്ഷ.

ഖുർആനിന്റെ ആശയങ്ങളും സന്ദേശങ്ങളും കൂടുതൽ ആഴത്തിൽ പഠിക്കാനും മനസ്സിലാക്കാനും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ക്യു.എച്ച്.എൽ.സി വിഭാഗം വിവിധ ഘട്ടങ്ങളിലായി ഖുർആൻ വിജ്ഞാന പരീക്ഷ സംഘടിപ്പിച്ചു വരുന്നത് .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Quran Knowledge Exam Poster Released
Next Story