Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള പ്രവാസി സംഘം സെക്രട്ടേറിയറ്റ് മാർച്ചിന് ഐക്യദാർഢ്യം

text_fields
bookmark_border
kala-kuwait
cancel
camera_alt

കല 

കുവൈത്ത് സിറ്റി: കേരള പ്രവാസി സംഘം ഒക്ടോബർ 15ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ -കല കുവൈത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

പ്രവാസി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പ്രവാസികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനുമായാണ് മാർച്ച് സംഘടിപ്പിക്കുന്നത്.

പ്രവാസി പെൻഷൻ കുടിശ്ശിക തീർത്ത് വിതരണം ചെയ്യുക, ലോക കേരള സഭ പുന:സ്ഥാപിക്കുക, യു.ഡി.എഫ് സർക്കാറിന്റെ പ്രവാസി വിരുദ്ധ നിലപാടുകൾ തിരുത്തുക, പ്രവാസി ക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുക, പ്രവാസികളുടെ വിവിധ ആവശ്യങ്ങൾ പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ വിഷയങ്ങളിൽ അടിയന്തര ശ്രദ്ധ വേണമെന്ന നിലപാടാണ് കേരള പ്രവാസി സംഘം സെക്രട്ടേറിയറ്റ് മാർച്ചിലൂടെ മുന്നോട്ടുവെക്കുന്നത്.

മാർച്ചിന് എല്ലാ പ്രവാസി സമൂഹത്തിന്റെയും പിന്തുണ ഉണ്ടാകണമെന്നും കല കുവൈത്ത് ഭാരവാഹികൾ ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pravasi Sangam Secretariat March
Next Story