പാസി സേവന കേന്ദ്രങ്ങൾ ഇനി രാവിലെ മാത്രം
text_fieldsകുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) സേവന കേന്ദ്രങ്ങളിൽ ഉച്ചക്കുശേഷമുള്ള സന്ദർശനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒരുമണി വരെ മാത്രമേ ഇനി മുതൽ സന്ദർശകരെ സ്വീകരിക്കുകയുള്ളൂവെന്ന് പാസി അറിയിച്ചു.
മെറ്റാ പ്ലാറ്റ്‌ഫോം അല്ലെങ്കിൽ സഹൽ ആപ്ലിക്കേഷൻ എന്നിവ വഴി മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്തവർക്ക് മാത്രമാകും പ്രവേശനം. ചൊവ്വാഴ്ച മുതൽ പുതിയ ഷെഡ്യൂൾ പ്രാബല്യത്തിൽ വന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇതു തുടരും. സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും കേന്ദ്രങ്ങളിലെ തിരക്ക് കുറക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ഇലക്ട്രോണിക് രീതിയിൽ പൂർത്തിയാക്കാൻ കഴിയുന്ന നേരിട്ടുള്ള ഇടപാടുകൾ സേവന കേന്ദ്രങ്ങളിൽ സ്വീകരിക്കില്ലെന്നും അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

