ഫഹാഹീൽ ഇസ്ലാഹി മദ്റസയിൽ ഫലസ്തീൻ ഐക്യദാർഢ്യം
text_fieldsഫഹാഹീൽ ഇസ്ലാഹി മദ്റസയിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യത്തിൽനിന്ന്
കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതയോടുള്ള പിന്തുണ അറിയിച്ച് കെ.കെ.ഐ.സി ഫഹാഹീൽ മദ്റസയിൽ ഐക്യദാർഢ്യം ദിനം സംഘടിപ്പിച്ചു. ഫലസ്തീൻ വിഷയത്തിൽ വിദ്യാർഥികളിൽ ബോധവൽകരണം ഉണർത്തുന്നതിനും മാനവികതയുടെ പ്രാധാന്യം വർധിപ്പിക്കലും ലക്ഷ്യമിട്ടായിരുന്നു പരിപാടി. ഫഹാഹീൽ ദാറുൽ ഖുർആനിൽ സംഘടിപ്പിച്ച പരിപാടിയിൽ മദ്റസാ പ്രധാനാധ്യാപകൻ സജു ചെമ്മനാട് അധ്യക്ഷത വഹിച്ചു.
കെ.സി. മുഹമ്മദ് നജീബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സിറാജ് കാലടി, അൻവർ കാളികാവ്, മുസ്തഫ സഖ്അഫി തൻവീർ, ഫൈസൽ യൂസഫ് ശുഐബ് തങ്ങൾ, റൗഫ് എന്നിവർ പങ്കെടുത്തു. മദ്റസ വിദ്യാർഥി മിഷാൽ ഖുർആൻ പറയണം ചെയ്തു. ആയിഷ റീം റഹീം ഫലസ്തീൻ ഗാനം ആലപിച്ചു. ആദിൽ അൻസാരി, നഹീം അഹമ്മദ് എന്നിവർ ഐക്യദാർഢ്യ പ്രതിജ്ഞക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

