ഒരുമ- ബി.ഇ.സി എക്സ്ചേഞ്ച് സമ്മാന പദ്ധതി: രണ്ടാം വാര വിജയികളെ പ്രഖ്യാപിച്ചു
text_fieldsകുവൈത്ത് സിറ്റി: ഒരുമ സാമൂഹിക സുരക്ഷ പദ്ധതിയിലെ അംഗങ്ങൾക്ക് ബി.ഇ.സി എക്സ്ചേഞ്ച് വഴി നടപ്പാക്കുന്ന സമ്മാന പദ്ധതിയുടെ രണ്ടാം വാര വിജയികളെ പ്രഖ്യാപിച്ചു. മിനു വർഗീസ്, ജർഷാദ് അയ്യൂബ്, ശേഖരൻ കുമാരൻ അജി, സൈനുദ്ദീൻ വി.വി എന്നിവരാണ് ഈ ആഴ്ചയിലെ വിജയികൾ. ജൂൺ 21 മുതൽ 27 വരെ പണമയച്ചവരിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. ഒരുമ ആക്ടിങ് കൺവീനർ നൈസാം സി.പി നറുക്കെടുപ്പ് നിയന്ത്രിച്ചു. ഒരുമ സെക്രട്ടറി അംജദ് കോക്കൂർ ടെക്നിക്കൽ സപ്പോർട്ട് നൽകി. ഇലക്ട്രോണിക് സംവിധാനത്തിലൂടെ സുതാര്യമായാണ് നറുക്കെടുപ്പ് നടന്നത്.
ബി.ഇ.സി പേ ആപ് വഴിയോ ബ്രാഞ്ചുകൾ വഴിയോ പണം അയക്കുന്ന ഒരുമ അംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന നാലു പേർക്ക് വീതമാണ് ഓരോ ആഴ്ചയിലും സമ്മാനങ്ങൾ നൽകുന്നത്. അമേരിക്കൻ ടൂറിസ്റ്റർ ബ്രാൻഡിന്റെ ട്രോളി ബാഗാണ് സമ്മാനം. ഓരോ തവണ കാശയക്കുമ്പോഴും 500 റിവാർഡ് പോയന്റും 2000 പോയന്റ് ലഭിക്കുന്നവർക്ക് രണ്ടു ദീനാറിന്റെ നിത്യോപയോഗ സാധനങ്ങൾ വാങ്ങാവുന്ന ഹൈപ്പർമാർക്കറ്റ് റഡീം വൗച്ചറും സമ്മാനമായി ലഭിക്കും. ജൂൺ 10 മുതൽ ആഗസ്റ്റ് 10 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. ഈ കാലയളവിൽ 36 പേർക്ക് സമ്മാനങ്ങൾ നൽകും. വിവരങ്ങൾക്ക് 97152818/1824000 നമ്പറുകളിൽ വാട്സ് ആപ് ചെയ്യുകയോ ബി.ഇ.സി പേ ആപ് വഴി ചാറ്റ് ചെയ്യുകയോ ചെയ്യാം.

