Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​ പാർലമെൻറ്​...

കുവൈത്ത്​ പാർലമെൻറ്​ തെരഞ്ഞെടുപ്പിന്​ ഒരാഴ്​ച

text_fields
bookmark_border
കുവൈത്ത്​ പാർലമെൻറ്​ തെരഞ്ഞെടുപ്പിന്​ ഒരാഴ്​ച
cancel
camera_alt


പാ​ർ​ല​െ​മ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ പോ​ളി​ങ്​ സ്​​റ്റേ​ഷ​നാ​യ അ​ർ​ദ്ദി​യ ഉ​മു​ൽ ഖൈ​ർ മ​ദ്​​റ​സ​ക്ക്​ മു​ന്നി​ൽ സ്ഥാ​പി​ച്ച സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ബാ​ന​ർ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ പാ​ർ​ല​മെൻറ്​ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ഒ​രാ​ഴ്​​ച മാ​ത്രം. ഡി​സം​ബ​ർ അ​ഞ്ചി​നാ​ണ്​ കു​വൈ​ത്ത്​ പാ​ർ​ല​മെൻറി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യം അ​വ​സാ​നി​ച്ച​പ്പോ​ൾ 362 പേ​രാ​ണ്​ മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. 396 പേ​ർ പ​ത്രി​ക ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഒ​രാ​ൾ പി​ൻ​വാ​ങ്ങി. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​വ​രി​ൽ 33 പേ​ർ​ക്ക്​ അ​യോ​ഗ്യ​ത ക​ൽ​പി​ച്ചു. 32 പേ​ർ നി​ർ​ദി​ഷ്​​ട മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ലും ഒ​രാ​ൾ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​തി​നാ​ലു​മാ​ണ്​ അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ട​ത്.

നേ​ര​ത്തെ അ​മീ​റി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ​തും അ​ന​ധി​കൃ​ത​മാ​യി പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​തി​നും ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രാ​ണ്​ അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ട​വ​രി​ൽ ഏ​താ​നും പേ​ർ. ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​ർ​ക്ക്​ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. അ​ൻ​വ​ർ അ​ൽ​ഫി​ൻ, ബ​ദ​ർ അ​ൽ ദ​ഹൂം, ഖാ​ലി​ദ്​ അ​ൽ മു​തൈ​രി, ആ​യി​ദ്​ അ​ൽ ഉ​തൈ​ബി തു​ട​ങ്ങി​യ​വ​ർ പ​ത്രി​ക ത​ള്ള​പ്പെ​ട്ട പ്ര​മു​ഖ​രാ​ണ്. കു​വൈ​ത്തി​ൽ പാ​ർ​ട്ടി സം​വി​ധാ​ന​ത്തി​ല​​ല്ല തെ​ര​ഞ്ഞെ​ടു​പ്പ്​ എ​ങ്കി​ലും സ​ല​ഫി, ഇ​ഖ്​​വാ​നി പി​ന്തു​ണ​യു​ള്ള ക​ക്ഷി​ക​ൾ പ​രോ​ക്ഷ​മാ​യി ഒ​രു ബ്ലോ​ക്ക്​ ആ​യി പ്ര​തി​പ​ക്ഷ​ത്തു​ണ്ട്. അ​ഞ്ച്​ പാ​ർ​ല​മെൻറ്​ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒാ​രോ​ന്നി​ൽ​നി​ന്നും പ​ത്തു​പേ​രെ​യാ​ണ്​ തി​ര​ഞ്ഞെ​ടു​ക്കു​ക.

50 അം​ഗ പാ​ർ​ല​മെൻറി​ൽ 20 സീ​റ്റു​ക​ളി​ൽ വി​ജ​യി​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന്​ ക​ഴി​ഞ്ഞു. കോ​വി​ഡ്​ പ്ര​തി​സ​ന്ധി മു​ന്നി​ലു​ള്ള​തി​നാ​ൽ ആ​​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും ചേ​ർ​ന്നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ക. 102 സ്​​കൂ​ളു​ക​ൾ വോ​​െ​ട്ട​ടു​പ്പ്​ കേ​ന്ദ്ര​ങ്ങ​ളാ​യി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parlimentelectionkuwait
Next Story