ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രവാസി പുരസ്കാര സമർപ്പണം വെള്ളിയാഴ്ച
text_fieldsഒ.ഐ.സി.സി നാഷനൽ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി നാഷനൽ കമ്മിറ്റിയുടെ മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ രാജീവ് ഗാന്ധി പ്രവാസി പുരസ്കാരം വെള്ളിയാഴ്ച കെ.സി.വേണുഗോപാൽ എം.പിക്ക് സമർപ്പിക്കും. ഷുവൈഖ് ഫ്രീ സോൺ കൺവെൻഷൻ സെന്ററിൽ ‘വേണു പൂർണിമ- 2025’ എന്ന പേരിൽ സംഘടിപ്പിക്കുന്ന
പരിപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, കെ.പി.സി.സി ജനറൽ സെക്രട്ടറിയും കുവൈത്ത് ചുമതലയുമുള്ള അഡ്വ.അബ്ദുൽ മുതലിബ്, മറിയം ഉമ്മൻചാണ്ടി എന്നിവരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടിയിൽ വിവിധ കലാ പരിപാടികളും അരങ്ങിലെത്തും.
രാഷ്ട്രീയ ജീവിതത്തിലെ ജനകീയതയും പ്രവർത്തന ശൈലിയും പാർലമെന്റ് രംഗത്തെ മികച്ച പ്രകടനവും പൊതുജനസേവനത്തിലെ മാതൃകാപരമായ മികവും പരിഗണിച്ചാണ് കെ.സി വേണുഗോപാലിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തതെന്നും ഒ.ഐ.സി.സി അറിയിച്ചു.ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. വാർത്തസമ്മേളനത്തിൽ ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗ്ഗീസ് പുതു കുളങ്ങര, ജന.സെക്രട്ടറി ബി.എസ്. പിള്ള, വൈസ് പ്രസിഡന്റ് സാമുൽ ചാക്കോ, സെക്രട്ടറി എം.എ നിസ്സാം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

