ഹെൽത്തി സലാഡ് മത്സരം സംഘടിപ്പിച്ചു
text_fieldsഐവ ഫഹാഹീൽ യൂനിറ്റ് നടത്തിയ ഹെൽത്തി സലാഡ് മത്സരം
കുവൈത്ത് സിറ്റി: ‘ആത്മസായൂജ്യത്തിന്റെ വഴി അടയാളങ്ങൾ’ തലക്കെട്ടിൽ ഐവ ഫഹാഹീൽ യൂനിറ്റ് നടത്തിയ വനിത പഠന സംഗമത്തോടനുബന്ധിച്ച് ഹെൽത്തി സലാഡ് മത്സരം സംഘടിപ്പിച്ചു. ഷംന, സമയത്ത് യൂനുസ്, ഹാഫിസ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. കുവൈത്തിലെ മലയാളി വനിത അസോസിയേഷനുകളിലും പാചക കലയിലും മികച്ചുനിൽക്കുന്ന ഷാഹിന, മുഫീദ എന്നിവർ വിധികർത്താക്കളായി. നസീബ ജസീല്‍ ഏകോപം നിർവഹിച്ചു.
ഫഹാഹീൽ യൂനിറ്റി സെന്റൽ നടന്ന വനിത പഠനസംഗമത്തിൽ ‘ദിക്റുല്ല’ തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭ അംഗം ഇ.സി. ആയിഷ ക്ലാസെടുത്തു. ‘ആത്മീയ രക്ഷാകർതൃത്വ ചിന്തകൾ’ വിഷയത്തിൽ ജിൽന മുർഷിദ് സംവദിച്ചു. ജസ്ന ബാസിൽ അധ്യക്ഷത വഹിച്ചു. ജുബീന സനോജ് ഖിറാഅത്ത് നടത്തി. നിയ ജുമാൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

