Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ഇ.എസ്- ബദർ മെഡിക്കൽ സെന്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച

text_fields
bookmark_border
എം.ഇ.എസ്- ബദർ മെഡിക്കൽ സെന്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച
cancel

കുവൈത്ത് സിറ്റി: എം.ഇ.എസ് കുവൈത്ത് -ബദർ മെഡിക്കൽ സെന്റർ എന്നിവ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 16ന് രാവിലെ എട്ടു മുതൽ ഉച്ചക്ക് 12 വരെ ഫർവാനിയ ബദർ മെഡിക്കൽ സെന്റിലാണ് ക്യാമ്പ്.

ജനങ്ങളുടെ ആരോഗ്യനില വിലയിരുത്തുന്നതിനും വിവിധ ആരോഗ്യപ്രശ്നങ്ങൾ പ്രാരംഭഘട്ടത്തിൽ കണ്ടെത്തുന്നതിനും ആരോഗ്യസംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായാണ് ക്യാമ്പ്.

ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ, രക്തസമ്മർദം, ടോട്ടൽ കൊളസ്‌ട്രോൾ, കരൾ, വൃക്ക എന്നിവയുടെ പരിശോധനകൾ ഉൾപ്പെടെ അഞ്ച് പ്രധാന ആരോഗ്യപരിശോധനകൾ ക്യാമ്പിൽ സൗജന്യമായി ലഭ്യമാകും.

ജനറൽ പ്രാക്ടീഷണർ, ഓർത്തോപീഡിക് ഡോക്ടർ, പീഡിയാട്രിക് ഡോക്ടർ എന്നിവരുടെ കൺസൾട്ടേഷൻ സൗകര്യവും ഉണ്ടായിരിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഈ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം തുടർപരിശോധനക്കായി 10 ദിവസത്തേക്ക് സൗജന്യമായും ലഭിക്കും.

ക്യാമ്പിൽ പങ്കെടുത്ത് സൗജന്യ പരിശോധനാ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർഥിച്ചു. ര​ജി​സ്ട്രേ​ഷ​നും വി​വ​ര​ങ്ങ​ൾ​ക്കും- 65997088,97298588,67779379.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MES Free Medical Camp
Next Story