മാനന്തവാടിയിൽ മെഡിക്കൽ കോളജ് വേണം -ഇൻകാസ് കുവൈത്ത്
text_fieldsഇൻകാസ് കുവൈത്ത് വയനാട് ജില്ലാ കമ്മിറ്റി യോഗത്തിൽനിന്ന്
കുവൈത്ത് സിറ്റി: ചികിത്സയ്ക്കായി ചുരം ഇറങ്ങുന്നതിനിടെ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്ന വയനാടിന്റെ ദീർഘകാല വേദനയ്ക്ക് ശാശ്വത പരിഹാരം കാണാൻ മാനന്തവാടിയിൽ സമ്പൂർണ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്ന് ഇൻകാസ് കുവൈത്ത് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കൺവീനർ അലക്സ് കൂട്ടുങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനന്തവാടിയിൽ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി.
വയനാട്ടിൽ ഗുരുതര അപകടങ്ങളോ അടിയന്തര ചികിത്സ ആവശ്യമുള്ള സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ ആധുനിക ചികിത്സാ സൗകര്യങ്ങൾ തേടി ഇന്നും മണിക്കൂറുകളോളം ചുരം ഇറങ്ങി കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലേക്ക് പോകേണ്ടിവരുന്ന സാഹചര്യം മാറേണ്ടതുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇൻകാസ് കുവൈത്ത് വയനാട് ജില്ലാ കൺവീനർ എബി ഊനേത്ത്, വിനേഷ് ജോർജ് പുൽപ്പള്ളി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

