ലുലു എക്സ്ചേഞ്ച്- ശിഫ അൽ ജസീറ നഴ്സസ് ദിനാഘോഷം
text_fieldsലുലു എക്സ്ചേഞ്ച്- ശിഫ അൽ ജസീറ നഴ്സസ് ദിനാഘോഷത്തിൽ നഴ്സുമാർക്ക് സമ്മാനങ്ങൾ നൽകുന്നു
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ വ്യത്യസ്തമായ ആഘോഷങ്ങൾ ഒരുക്കി ലുലു എക്സ്ചേഞ്ച്.
ശിഫ അൽ ജസീറ ക്ലിനിക്കുമായി സഹകരിച്ചാണ് ആഘോഷങ്ങൾ ഒരുക്കിയത്. ആരോഗ്യ സംരക്ഷണത്തിൽ നഴ്സുമാർ വഹിക്കുന്ന നിർണായക പങ്കിനെയും രോഗീ പരിചരണത്തിലുള്ള അവരുടെ പ്രതിബദ്ധതയെയും ചടങ്ങിൽ അഭിനന്ദിച്ചു. ആഘോഷഭാഗമായി കേക്ക് മുറിക്കൽ ചടങ്ങും നഴ്സുമാർക്ക് സമ്മാന വിതരണവും നടന്നു. ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ രാജേഷ് രംഗ്രേ, ഓപറേഷൻസ് മേധാവി ഷഫാസ് അഹമ്മദ്, മാർക്കറ്റിംഗ് മാനേജർ നിർമ്മൽ സിംഗ്, ഡിജിറ്റൽ പ്രൊഡക്റ്റ് മാനേജർ മുഹമ്മദ് അസ്ലം, ശിഫ അൽ ജസീറ ഓപറേഷൻ ആൻഡ് ബിസിനസ് ഡെവലപ്മെന്റ് മേധാവി അസീം സേട്ട് സുലൈമാൻ, മാർക്കറ്റിംഗ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് മേധാവി മോന ഹസ്സൻ, ഫർവാനിയ സെന്റർ അഡ്മിനിസ്ട്രേറ്റീവ് മാനേജർ സുബൈർ മുസ്ലിയാരകത്ത്, ക്ലിനിക്കിലെ മറ്റു അംഗങ്ങൾ എന്നിവർ ആഘോഷത്തിന്റെ ഭാഗമായി.
നഴ്സുമാർ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ നട്ടെല്ലാണെന്നും നിർണായക സമയങ്ങളിൽ അവരുടെ സമർപ്പണം വീരോചിതമാണെന്നും ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ രാജേഷ് രംഗ്രേ പറഞ്ഞു. നഴ്സിങ് സമൂഹത്തിന് അഗാധമായ നന്ദിയും അഭിനന്ദവും അദ്ദേഹം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

