ലുലു എക്സ്ചേഞ്ച് റിഗായി ബ്രാഞ്ച് സ്ട്രീറ്റ് 21ലേക്ക് മാറ്റി
text_fieldsലുലു എക്സ്ചേഞ്ച് റിഗായി സ്ട്രീറ്റ് 21 ബ്രാഞ്ച് ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പണമിടപാട് രംഗത്തെ പ്രമുഖ സ്ഥാപനമായ ലുലു എക്സ്ചേഞ്ച് റിഗായിൽ നിലവിലുള്ള ബ്രാഞ്ച് സ്ട്രീറ്റ് 21ലേക്ക് മാറ്റി. ലുലു ഫിനാൽഷ്യൽ ഹോൾഡിങ്സ് എം.ഡി അദീബ് അഹ്മദ് പുതിയ ബ്രാഞ്ച് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പുതിയ ബ്രാഞ്ച് കൂടുതൽ സൗകര്യപ്രദമായ സ്ഥലത്താണെന്നും പണമയക്കലും വിദേശ വിനിമയ സേവനങ്ങൾക്കും ഉപഭോക്താക്കൾക്ക് കൂടുതൽ ഉപയോഗപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്ത് പ്രധാന ശ്രദ്ധ നൽകുന്ന ഇടമാണ്. ബ്രാഞ്ചുകളുടെ വിപുലീകരണങ്ങൾക്കൊപ്പം ചില ശാഖകളുടെ സ്ഥലംമാറ്റത്തിനും പ്രാധാന്യം നൽകുന്നു.
ജനങ്ങളുടെ സൗകര്യവും ആവശ്യങ്ങളും കണക്കിലെടുത്താണ് റിഗായി ബ്രാഞ്ച് മാറ്റമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ് റിബൺ മുറിച്ച് തുടക്കമിട്ടു.
ദഹാം ഭൈരൻ അൽസാനിയ, ലുലു എക്സ്ചേഞ്ച് കുവൈത്ത് ജനറൽ മാനേജർ ശ്രീനാഥ് ശ്രീകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ സുബാഹീർ തയ്യിൽ, ഓപറേഷൻസ് മേധാവി ഷഫാസ് അഹ്മദ് എന്നിവരും ജീവനക്കാരും പങ്കെടുത്തു.