ലുലു എക്സ്ചേഞ്ച് കുവൈത്തിലെ 33ാമത് ശാഖ തുറന്നു
text_fieldsലുലു എക്സ്ചേഞ്ചിന്റെ പുതിയ ശാഖ ഖൈറാൻ മാളിൽ ലുലു ഗ്രൂപ് ഇന്റർനാഷനൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എം.എ. യൂസുഫലി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: വിദേശ പണമിടപാട് രംഗത്തെ വിശ്വസ്ത സ്ഥാപനമായ ലുലു എക്സ്ചേഞ്ച് കുവൈത്തിൽ പുതിയ ശാഖ തുറന്നു. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ഖൈറാനിൽ, ഖൈറാൻ മാളിലാണ് പുതിയ ശാഖ. ലുലു ഗ്രൂപ് ഇന്റർനാഷനൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ യൂസുഫലി ഉദ്ഘാടനം ചെയ്തു. ലുലു എക്സ്ചേഞ്ചിന്റെ കുവൈത്തിലെ 33ാമത്തേതും രാജ്യാന്തര തലത്തിലെ 279ാമത്തേതുമായ ശാഖയാണിത്.
ലുലു ഫിനാൽഷ്യൽ ഹോൾഡിങ്സിന്റെ വളർച്ചക്ക് എന്നും സഹായകരമായിട്ടുള്ള കുവൈത്തിൽ പുതിയ ഒരു ശാഖ കൂടി ആരംഭിക്കാനായതിൽ വളരെ സന്തോഷമുണ്ടെന്ന് ഉദ്ഘാടന ശേഷം സംസാരിച്ച ലുലു ഫിനാൽഷ്യൽ ഹോൾഡിങ്സ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു. ലുലു എക്സ്ചേഞ്ചിന്റെ സേവനം കൂടുതൽ ജനങ്ങൾക്ക് ലഭിക്കുന്നതിനു വേണ്ടിയാണ് പുതിയ ശാഖകൾ ആരംഭിക്കുന്നത്.
ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് വളരാനും പ്രവർത്തിക്കാനും കഴിയുന്നതിൽ സംതൃപ്തി ഉണ്ട്. മികച്ച സാമ്പത്തിക സർവിസുകൾ നൽകുന്ന സ്ഥാപനം എന്നനിലയിൽ ജനങ്ങൾക്ക് കൂടുതൽ ഡിജിറ്റൽ പേമന്റ് സംവിധാനം ഒരുക്കുന്നതിനായി ലുലു മണിയിലൂടെയുളള സൗകര്യവും വർധിപ്പിച്ചുവരുകയാണ്. ഖൈറാൻ കുവൈത്തിൽ അതിവേഗം വളരുന്ന വാണിജ്യ മേഖലയാണ്. ഇവിടെയെത്തുന്ന വിദേശീയർക്കെന്നപോലെ തദ്ദേശീയർക്കും അതിന്റെ ഗുണം ലഭിക്കും. ഇവിടെ ശാഖ തുറക്കാനായതിൽ സന്തോഷമുണ്ടെന്നും അദീബ് അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

