ലുലു എക്സ്ചേഞ്ച് കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ ഹവല്ലിയിൽ പ്രവർത്തനമാരംഭിച്ചു
text_fieldsകുവൈത്തിലെ ഹവല്ലിയിൽ ലുലു എക്സ്ചേഞ്ച് കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ കുവൈത്തിലെ യു.എ.ഇ അംബാസഡർ എച്ച്.ഇ ഡോ. മതർ ഹമദ് ഹാലൈസ് അൽമക്സഫ അൽ നയാദി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: 35ാമത് കസ്റ്റമർ എൻഗേജ്മെന്റ് സെന്ററുമായി ലുലു എക്സ്ചേഞ്ച് കുവൈത്തിലെ സാന്നിധ്യം വിപുലീകരിക്കുന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ 302ാമത് ഗ്ലോബൽ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ വാണിജ്യ മേഖലയായ ഹവല്ലിയിൽ പ്രവർത്തനം ആരംഭിച്ചു. ആഗോള ശൃംഖലയുടെ ഡിജിറ്റൽ പരിവർത്തനത്തിന് അനുസൃതമായി രാജ്യാന്തര പേമെന്റുകളിലും വിദേശ കറൻസി എക്സ്ചേഞ്ചിലും വൈവിധ്യമാർന്ന സേവനങ്ങളുമായി രംഗത്തെത്തുന്നത്.
കുവൈത്തിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ ഡോ. മനേലിസി ഗെംഗെ, ഇന്ത്യയിൽനിന്നുള്ള നയതന്ത്രജ്ഞർ, ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി എന്നിവരുടെ സാന്നിധ്യത്തിൽ കുവൈത്തിലെ യു.എ.ഇ അംബാസഡർ എച്ച്.ഇ ഡോ. മതർ ഹമദ് ഹാലൈസ് അൽമക്സഫ അൽ നയാദി കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, സീനിയർ മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. റെസിഡൻഷ്യൽ, കമേഴ്സ്യൽ ഏരിയയായ ഹവല്ലി മേഖലയിൽ ഉപഭോക്തൃ ഇടപഴകൽകേന്ദ്രം തുറക്കുന്നതിൽ തങ്ങൾ അതീവ സന്തുഷ്ടരാണെന്ന് പരിപാടിയോടനുബന്ധിച്ച് സംസാരിച്ച അദീബ് അഹമ്മദ് പറഞ്ഞു. തങ്ങളുടെ വളർച്ചക്ക് പിന്തുണ നൽകുന്നതിൽ ഉപഭോക്താക്കൾക്ക് അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി.