ലുലു എക്സ്ചേഞ്ച് സ്തനാർബുദ ബോധവത്കരണ സെമിനാർ
text_fieldsലുലു എക്സ്ചേഞ്ച് സംഘടിപ്പിച്ച സ്തനാർബുദ ബോധവത്കരണ സെമിനാറിൽനിന്ന്
കുവൈത്ത് സിറ്റി: ജീവനക്കാരുടെ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലുലു എക്സ്ചേഞ്ച്, ശിഫ അൽ ജസീറ ക്ലിനിക്കുമായി സഹകരിച്ച് സ്തനാർബുദ അവബോധ സെമിനാർ സംഘടിപ്പിച്ചു.
സ്തനാർബുദ അവബോധ മാസാചരണത്തിന്റെ ഭാഗമായി ശിഫ അൽ ജസീറ ദജീജ് ശാഖയിലായിരുന്നു സെമിനാർ.
ഡോ. ആദിത്യ രാജേന്ദ്രൻ സെഷന് നേതൃത്വം നൽകി.
സ്തനാർബുദം നേരത്തേ കണ്ടെത്തൽ, പ്രതിരോധം, പതിവായി സ്തനാർബുദ പരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ പങ്കുവെക്കുന്നതായി സെമിനാൾ.
ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ രാജേഷ് രംഗ്രെ, ശിഫ അൽ ജസീറ ക്ലിനിക്ക് മാർക്കറ്റിങ് മേധാവി മോന ഹസ്സൻ, ലുലു എക്സ്ചേഞ്ച്, ശിഫ അൽ ജസീറ എന്നിവിടങ്ങളിലെ മുതിർന്ന പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജീവനക്കാർക്കിടയിൽ ആരോഗ്യ അവബോധം പ്രോത്സാഹിപ്പിക്കുക, രോഗം നേരത്തേ കണ്ടെത്തുന്നതിനും പ്രതിരോധ പരിചരണത്തിനും പ്രോത്സാഹനം നൽകുക, കുടുംബങ്ങളെയും സമൂഹങ്ങളെയും പിന്തുണക്കുന്നതിന് ആവശ്യമായ അറിവ് ജീവനക്കാർക്ക് നൽകുക തുടങ്ങിയവയാണ് സെമിനാർ വഴി ലക്ഷ്യമിടുന്നതെന്ന് ലുലു എക്സ്ചേഞ്ച് വ്യക്തമാക്കി.
ആരോഗ്യകരമായ തൊഴിൽ ശക്തിയാണ് സുസ്ഥിര വിജയത്തിന്റെ അടിത്തറയെന്നും ജീവനക്കാരുടെ ക്ഷേമത്തിനും സാമൂഹിക ഉത്തരവാദിത്തത്തിനുമുള്ള ലുലു എക്സ്ചേഞ്ച് പ്രധാന്യം നൽകുന്നതായും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

