Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലു​ലു എ​ക്സ്ചേ​ഞ്ച്;...

ലു​ലു എ​ക്സ്ചേ​ഞ്ച്; സേ​വ​ന മി​ക​വി​ന്റെ 14 വ​ർ​ഷ​ങ്ങ​ൾ

text_fields
bookmark_border
ലു​ലു എ​ക്സ്ചേ​ഞ്ച്; സേ​വ​ന മി​ക​വി​ന്റെ 14 വ​ർ​ഷ​ങ്ങ​ൾ
cancel
camera_alt

ലു​ലു എ​ക്സ്ചേ​ഞ്ച് വാ​ർ​ഷി​കാ​ഘോ​ഷ​ഭാ​ഗ​മാ​യി കേ​ക്ക് മു​റി​ക്കു​ന്നു 

ആ​ഘോ​ഷ​വേ​ള​യി​ൽ മാ​നേ​ജ്മെ​ന്റും സ്റ്റാ​ഫും

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ വി​ശ്വ​സ​നീ​യ ക​റ​ൻ​സി എ​ക്സ്ചേ​ഞ്ചാ​യ ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് കു​വൈ​ത്ത് സേ​വ​ന മി​ക​വി​ന്റെ 14ാം വാ​ർ​ഷി​ക നി​റ​വി​ൽ. അ​ൽ​റാ​യി ബ്രാ​ഞ്ചി​ൽ ന​ട​ന്ന 14ാം വ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളും ജീ​വ​ന​ക്കാ​രെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും പ​​ങ്കെ​ടു​ത്തു.

2012ൽ ​ഫ​ഹാ​ഹീ​ലി​ൽ ആ​ദ്യ ശാ​ഖ ആ​രം​ഭി​ച്ച​തു​മു​ത​ൽ കു​വൈ​ത്തി​ലെ സ്വ​ദേ​ശി​ക​ളി​ലും പ്ര​വാ​സി​ക​ളി​ലും വി​ശ്വ​സ​നീ​യ സ്ഥാ​പ​ന​മാ​ണ് ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച്. പ​ല പ്ര​വാ​സി​ക​ൾ​ക്കും ഇ​ത് വെ​റു​മൊ​രു പ​ണ കൈ​മാ​റ്റ സേ​വ​ന​മ​ല്ല, വീ​ട്ടി​ലേ​ക്കു​ള്ള ഒ​രു ജീ​വ​നാ​ഡി​യാ​ണ്. അ​തി​ർ​ത്തി​ക​ൾ​ക്ക​പ്പു​റ​ത്തു​നി​ന്ന് മ​റ്റൊ​രു ത​ര​ത്തി​ലു​ള്ള ബ​ന്ധം നി​ല​നി​ർ​ത്തു​ന്ന സ്ഥാ​പ​നം. കു​വൈ​ത്തി​ക​ൾ​ക്ക് ലു​ലു എ​ക്സ്ചേ​ഞ്ച് രാ​ജ്യ​ത്തി​ന്റെ തു​റ​ന്ന മ​ന​സ്സ്, ആ​തി​ഥ്യം എ​ന്നി​വ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന വി​ശ്വ​സ​നീ​യ സ്ഥാ​പ​ന​മാ​ണ്. കു​വൈ​ത്തി​ന്റെ വൈ​വി​ധ്യ​മാ​ർ​ന്ന ജ​ന​സം​ഖ്യ​യും, ആ​തിഥ്യ മ​നോ​ഭാ​വ​വും ലു​ലു എ​ക്സ്ചേ​ഞ്ചി​ന്റെ വി​ജ​യ​ത്തെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്.

ബ​ഹു​സ്വ​ര സ​മൂ​ഹ​ത്തി​ന്റെ വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി, സു​താ​ര്യ​വും സു​ര​ക്ഷി​ത​വു​മാ​യ സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ൾ ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് ന​ൽ​കു​ന്നു. സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ൾ ല​ളി​ത​വും വേ​ഗ​മേ​റി​യ​തും എ​ല്ലാ​വ​ർ​ക്കും കൂ​ടു​ത​ൽ ആ​ക്‌​സ​സ് ചെ​യ്യാ​വു​ന്ന​തു​മാ​ക്കു​ന്ന​തി​ൽ ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു.

വി​ശ്വാ​സ​ത്തി​ൽ കെ​ട്ടി​പ്പ​ടു​ത്ത ബ​ന്ധ​ങ്ങ​ളു​ടെ ആ​ഘോ​ഷ​മാ​ണ് ഈ ​വാ​ർ​ഷി​ക​മെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച ലു​ലു എ​ക്സ്ചേ​ഞ്ച് കു​വൈ​ത്ത് ജ​ന​റ​ൽ മാ​നേ​ജ​ർ രാ​ജേ​ഷ് രം​ഗ്രേ പ​റ​ഞ്ഞു.

15ാം വ​ർ​ഷ​ത്തി​ലേ​ക്ക് ചു​വ​ടു​വെ​ക്കു​മ്പോ​ൾ സ​മ​ഗ്ര​ത, ന​വീ​ക​ര​ണം, സ​ഹാ​നു​ഭൂ​തി എ​ന്നി​വ​യി​ലൂ​ടെ സ​മൂ​ഹ​ങ്ങ​ളെ സേ​വി​ക്കു​ന്ന​ത് തു​ട​രു​മെ​ന്ന് ലു​ലു എ​ക്സ്ചേ​ഞ്ച് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu exchangegulfnewsKuwaitgulfnewsmalayalam
News Summary - Lulu Exchange; 14 years of service to Mika
Next Story