റോഡിൽ അഭ്യാസം: നിരവധി കാറുകൾ പിടികൂടി
text_fieldsറോഡിൽ അഭ്യാസ പ്രകടനം നടത്തിയതിന് പിടികൂടിയ കാറുകൾ കൊണ്ടുപോവുന്നു
കുവൈത്ത് സിറ്റി: റോഡിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി കാറുകൾ അധികൃതർ പിടികൂടി. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പട്രോൾ സംഘം എത്തുേമ്പാഴേക്ക് ആദ്യം പ്രതികൾ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി ഗതാഗത വകുപ്പ് വാർത്തക്കുറിപ്പിൽ അറിയിച്ചു. മരുഭൂമിയിലേക്ക് ഒാടി മണൽക്കൂനകൾക്കിടയിൽ ഒളിച്ചവരെ പിടികൂടുകയും ചെയ്തു.
വാഹനങ്ങൾ ഗതാഗത വകുപ്പിെൻറ ഗാരേജിലേക്ക് മാറ്റി. റോഡിലെ അഭ്യാസ പ്രകടനങ്ങളോ മറ്റു ഗതാഗത നിയമലംഘനങ്ങളോ കണ്ടാൽ 112 എന്ന എമർജൻസി ഫോൺ നമ്പറിലോ 99324092 എന്ന വാട്സ്ആപ് നമ്പറിലോ അറിയിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും അധികൃതർ അഭ്യർഥിച്ചു. റോഡിലെ അഭ്യാസ പ്രകടനം കണ്ടെത്താൻ അധികൃതർ ഡ്രോൺ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞമാസം പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിൽ വഫ്ര ഭാഗത്ത് അഭ്യാസപ്രകടനം നടത്തുന്നത് കണ്ടെത്തി. വ്യക്തമായ ചിത്രങ്ങളും വിഡിയോയും എടുക്കാൻ കഴിയുന്ന അത്യാധുനിക കാമറ ഘടിപ്പിച്ച ഡ്രോണുകളാണ് ആകാശ നിരീക്ഷണത്തിന് പറത്തിവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

