Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ഴ​യി​ൽ...

മ​ഴ​യി​ൽ മ​ണ്ണൊ​ലി​ച്ച്​ കു​ഴി​ബോം​ബു​ക​ൾ പൊ​ങ്ങി​വ​രാ​ൻ സാ​ധ്യ​ത​; അ​പ​രി​ചി​ത വ​സ്തു​ക്ക​ളി​ൽ തൊടരുതെ​ന്നും ആ​​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം

text_fields
bookmark_border
മ​ഴ​യി​ൽ മ​ണ്ണൊ​ലി​ച്ച്​ കു​ഴി​ബോം​ബു​ക​ൾ പൊ​ങ്ങി​വ​രാ​ൻ സാ​ധ്യ​ത​; അ​പ​രി​ചി​ത വ​സ്തു​ക്ക​ളി​ൽ തൊടരുതെ​ന്നും ആ​​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം
cancel
camera_alt

കുഴിബോബ്​

കു​വൈ​ത്ത്​ സി​റ്റി: മ​ഴ​യി​ൽ മ​ണ്ണൊ​ലി​ച്ച്​ കു​ഴി​ബോം​ബു​ക​ൾ പൊ​ങ്ങി​വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​പ​രി​ചി​ത വ​സ്തു​ക്ക​ളി​ൽ സ്പ​ർ​ശി​ക്ക​രു​തെ​ന്നും ആ​​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. സം​ശ​യ​മു​ള​വാ​ക്കു​ന്ന അ​പ​രി​ചി​ത വ​സ്​​തു​ക്ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 112 എ​ന്ന ഹോ​ട്ട്​​ലൈ​ൻ ന​മ്പ​റി​ൽ അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. 2018ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്​ ശേ​ഷം മ​രു​ഭൂ​മി​യി​ൽ​നി​ന്ന്​ നി​ര​വ​ധി കു​ഴി​ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ധി​നി​വേ​ശ കാ​ല​ത്ത്​ ഇ​റാ​ഖ്​ സൈ​ന്യം പാ​കി​യ​താ​ണെ​ന്ന്​ ക​രു​തു​ന്ന​വ​യാ​ണി​ത്. വെ​ള്ളം കു​ത്തി​യൊ​ലി​ച്ച​പ്പോ​ൾ മ​ണ്ണൊ​ലി​ച്ച്​ പു​റ​ത്തേ​ക്ക്​ വ​ന്ന​താ​യി​രു​ന്നു ബോം​ബു​ക​ൾ.

അ​ന്ന്​ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കു​ഴി​ബോം​ബ്​ ക​ണ്ടെ​ത്തി​യ​വ​ർ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ക്കു​ക​യും അ​ധി​കൃ​ത​ർ ഇ​വ നി​ർ​വീ​ര്യ​മാ​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം മ​ഴ​യു​ണ്ടാ​കു​ക​യും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ സാ​ധ്യ​ത പ്ര​വ​ചി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യ​ത്. അ​ധി​നി​വേ​ശ കാ​ല​ത്ത് ഇ​റാ​ഖി പ​ട്ടാ​ളം രാ​ജ്യ​വ്യാ​പ​ക​മാ​യി കു​ഴി​ബോം​ബു​ക​ൾ പാ​കി​യി​രു​ന്നു. നേ​ര​ത്തേ പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ഇ​വ ക​ണ്ടെ​ടു​ത്തി​രു​ന്നു. കു​ഴി​ബോം​ബ് പൊ​ട്ടി മ​രു​പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ട്ടി​ട​യ​ന്മാ​ർ കൊ​ല്ല​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Home MinistryKuwait CityLandmines come out in the rainDo not touch unfamiliar objects
News Summary - Landmines are likely to come out in the rain; Do not touch unfamiliar objects - Home Ministry
Next Story