Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൗ​ദി ആ​ക്ര​മ​ണ​ത്തെ...

സൗ​ദി ആ​ക്ര​മ​ണ​ത്തെ കു​വൈ​ത്ത് ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു

text_fields
bookmark_border
സൗ​ദി ആ​ക്ര​മ​ണ​ത്തെ കു​വൈ​ത്ത് ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: സൗ​ദി അ​റേ​ബ്യ​യി​ലെ അ​ൽ ഖ​ർ​ജി​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ടം ല​ക്ഷ്യ​മി​ട്ട് ന​ട​ന്ന ആ​ക്ര​മ​ണ​ത്തെ​യും ര​ണ്ടു​പേ​രു​ടെ മ​ര​ണ​ത്തി​നും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്ത​തി​നെ​യും കു​വൈ​ത്ത് ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

സി​വി​ലി​യ​ന്മാ​രെ ല​ക്ഷ്യം​വെ​ച്ചു​ള്ള​തും പ്രാ​ദേ​ശി​ക സു​ര​ക്ഷ​ക്കും സ്ഥി​ര​ത​ക്കും ഭീ​ഷ​ണി​യാ​കു​ന്ന​തു​മാ​യ ഇ​ത്ത​രം ശ​ത്രു​താ​പ​ര​മാ​യ പ്ര​വൃ​ത്തി​ക​ളെ കു​വൈ​ത്ത് ശ​ക്ത​മാ​യി ത​ള്ളി​ക്ക​ള​യു​ന്നു. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ന​ഗ്ന​ലം​ഘ​ന​മാ​ണി​തെ​ന്നും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. സൗ​ദി അ​റേ​ബ്യ​യു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും സം​ര​ക്ഷി​ക്കു​ന്ന​തി​ന് സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക്കും കു​വൈ​ത്ത് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്നും മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു. സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ റി​യാ​ദി​ന് സ​മീ​പം അ​ൽ ഖ​ർ​ജ് മേ​ഖ​ല​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് മി​സൈ​ൽ പ​തി​ച്ച് ര​ണ്ട് പ്ര​വാ​സി​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും 12 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newssaudiiCondemnsKuwaitaggression
News Summary - Kuwait strongly condemns Saudi aggression
Next Story