ഭക്ഷണവും പോഷക വസ്തുക്കളും എത്തിക്കാൻ കരാർ; ഗസ്സയിലെ അമ്മമാർക്ക് സഹായവുമായി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ സമാനതകളില്ലാത്ത ദുരിതം നേരിടുന്ന ഗസ്സയിലെ ജനങ്ങളെ ചേർത്തുപിടിച്ച് കുവൈത്ത്. ഗസ്സയിലെ പിഞ്ചുകുട്ടികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഭക്ഷണവും മറ്റു പോഷക വസ്തുക്കളും നൽകി സഹായിക്കുന്നതിനായി കുവൈത്തിലെ ശൈഖ് അബ്ദുല്ല അൽ നൂര ചാരിറ്റി സൊസൈറ്റി, വേൾഡ് ഫുഡ് പ്രോഗ്രാമുമായി കരാറിൽ ഒപ്പുെവച്ചു. ഒരു മില്യൺ യു.എസ് ഡോളറിന്റെ സാമ്പത്തിക സംഭാവന നൽകുന്നതാണ് പദ്ധതി.
ഭക്ഷ്യക്ഷാമവും തകർന്ന പൊതു സൗകര്യങ്ങളും കാരണം ഗുരുതരമായ ആരോഗ്യസ്ഥിതി അനുഭവിക്കുന്ന ഫലസ്തീൻ ജനതയെയും അമ്മമാരെയും കുട്ടികളെയും സഹായിക്കാനുള്ളതാണ് ഈ പദ്ധതിയെന്ന് സൊസൈറ്റി ചെയർപേഴ്സൻ ജമാൽ അൽ നൂര പറഞ്ഞു.ഗസ്സയിലെ അമ്മമാർക്കും കുട്ടികൾക്കും ആരോഗ്യകരമായ ഭക്ഷണം ഇതുവഴി ഉറപ്പാക്കും. കുവൈത്തിന്റെ ഗസ്സ സംരംഭത്തിനും ആഗോളതലത്തിൽ നടത്തുന്ന മാനുഷിക ശ്രമങ്ങൾക്കും വേൾഡ് ഫുഡ് പ്രോഗ്രാം നന്ദിയും പ്രശംസയും അറിയിച്ചു.തുടർച്ചയായ ഇസ്രായേൽ ആക്രമണത്തെയും ഉപരോധത്തെയും തുടർന്ന് ഗസ്സയിൽ കടുത്ത ഭക്ഷ്യക്ഷാമവും ദുരിതവും തുടരുകയാണ്. ഭക്ഷണങ്ങളുടെയും പോഷകാഹാരങ്ങളുടെയും കുറവ് കുട്ടികളെയും അമ്മമാരെയും വലിയരൂപത്തിൽ ബാധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

