Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതീവ്രവാദ സംഘടന...

തീവ്രവാദ സംഘടന അംഗങ്ങളുടെ അറസ്റ്റ്: യു.എ.ഇയെ പ്രശംസിച്ച് കുവൈത്ത്

text_fields
bookmark_border
തീവ്രവാദ സംഘടന അംഗങ്ങളുടെ അറസ്റ്റ്: യു.എ.ഇയെ പ്രശംസിച്ച്  കുവൈത്ത്
cancel
camera_alt

പ്രതീകാത്മക ചിത്രം

കുവൈത്ത് സിറ്റി: ദേശീയ ഐക്യം തകർക്കുകയും സുരക്ഷ അസ്ഥിരപ്പെടുത്തുകയും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ട തീവ്രവാദ സംഘടനയെ തകർക്കുകയും അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്ത യു.എ.ഇ നടപടിയെ കുവൈത്ത് പ്രശംസിച്ചു. യു.എ.ഇക്ക് കുവൈത്തിന്റെ പൂർണ ഐക്യദാർഢ്യവും സുരക്ഷ, സ്ഥിരത, പരമാധികാരം എന്നിവ നിലനിർത്താൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും അറിയിച്ചു.

എല്ലാത്തരം ഭീകരതയെയും തീവ്രവാദത്തെയും കുവൈത്ത് പൂർണമായും നിരാകരിക്കുമെന്നും അത്തരം പ്രവൃത്തികൾക്ക് പിന്നിലുള്ളവരെയും പിന്തുണക്കുന്നവരെയും അപലപിക്കുമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് തീവ്രവാദി സംഘടനയിലെ അംഗങ്ങളെന്ന്​ സംശയിക്കുന്ന 27 ​പേരെ യു.എ.ഇ ദേശീയ സുരക്ഷ വകുപ്പ്​ അബൂദബിയിൽ അറസ്റ്റു ചെയ്തത്. ഇറാനിലെ തീവ്ര ആശയമുള്ള ‘വിലായത്തുൽ ഫകിഹ്​’ എന്ന സംഘടനയുമായി ബന്ധമുള്ളവരാണ്​ അറസ്റ്റിലായത്​. രാജ്യത്തിന്‍റെ ഐക്യം തകർക്കാനും അസ്ഥിരപ്പെടുത്താനുമായിരുന്നു സംഘത്തിന്‍റെ ശ്രമമെന്ന്​ എസ്​.എസ്​.ഡി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solidarityPraisesKuwaitIndia-KuwaitUAE.
News Summary - Kuwait praises UAE for arresting members of terrorist organization
Next Story