Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വർണം, റിയൽ എസ്റ്റേറ്റ് മേഖലകൾക്ക് പുതിയ നിയന്ത്രണം
text_fieldsbookmark_border
കുവൈത്ത് സിറ്റി: സ്വർണം, വിലയേറിയ കല്ലുകൾ, റിയൽ എസ്റ്റേറ്റ് മേഖലകൾക്ക് പുതിയ നിയന്ത്രണങ്ങളുമായി കുവൈത്ത്. കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ധനസഹായവും തടയുന്നതിന്റെ ഭാഗമായി രണ്ടു പുതിയ തീരുമാനങ്ങൾ വാണിജ്യ മന്ത്രാലയം പുറപ്പെടുവിച്ചു.
സ്വർണം, വിലയേറിയ ലോഹ വ്യാപാരികൾ കർശനമായ ആന്തരിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഉപഭോക്താക്കളെയും ഗുണഭോക്തൃ ഉടമകളെയും പരിശോധിച്ച് ഇടപാടുകൾ നിരീക്ഷിക്കണമെന്നും നിർദേശമുണ്ട്. സംശയാസ്പദമായ ഇടപാടുകൾ കുവൈത്ത് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിൽ റിപ്പോർട്ട് ചെയ്യണം.
റിയൽ എസ്റ്റേറ്റ് മേഖലയിലും സമാനമായ റിസ്ക് അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ ബാധകമാകും. ഇടപാട് രേഖകൾ കുറഞ്ഞത് 5 വർഷം സൂക്ഷിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

