കുവൈത്ത് കല ട്രസ്റ്റ് പുരസ്കാരം ബെന്യാമിന്
text_fieldsബെന്യാമിൻ
കുവൈത്ത് സിറ്റി: കുവൈത്ത് കല ട്രസ്റ്റ് പുരസ്കാരം എഴുത്തുകാരൻ ബെന്യാമിന്. അമ്പതിനായിരം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
ആഗസ്റ്റ് 17ന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും. പത്താംതരത്തിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ എൻഡവ്മെന്റ് വിതരണവും ചടങ്ങിൽ കൈമാറും.
മന്ത്രിമാരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.
സാംസ്കാരിക- സാമൂഹിക മേഖലകളിലെ തിരഞ്ഞെടുക്കുന്ന ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്കാണ് വർഷവും കല ട്രസ്റ്റ് അവാർഡ് നൽകി വരുന്നത്. പാലോളി മുഹമ്മദ് കുട്ടി, ഒ.എൻ.വി കുറുപ്പ്, പ്രഫ.എം.കെ. സാനു, ശ്രീകുമാരൻ തമ്പി, മുരുകൻ കാട്ടാക്കട, അശോകൻ ചരുവിൽ, വിദ്യാധരൻ മാഷ്, നിലമ്പൂർ ആയിഷ, കെ.ടി. മുഹമ്മദ്, കെ.പി.എ.സി സുലോചന, കെ.ആർ. മീര, ആലങ്കോട് ലീലാകൃഷ്ണൻ, ഏഴാച്ചേരി രാമചന്ദ്രൻ, പ്രഭാവർമ, ശരത് ചന്ദ്രൻ തുടങ്ങിയവർ മുൻ വർഷങ്ങളിൽ അവാർഡിന് അർഹരായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

